തേനില്‍ പതിയിരിക്കുന്ന അപകടം

കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഇത് പോസ്റ്റ്‌ ചെയ്യേണ്ടി വന്നത്. എന്റെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സ്ഥിതി വളരെ വഷളായിരുന്നു.ഉടന്‍ തന്നെ വെന്റലേറ്ററിലാക്കുകയാണ് ചെയ്തത്.അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഏകദേശം ഒരാഴ്ചയോളം വെന്റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നു.എന്തായാലും ജീവന്‍ രക്ഷപെട്ടു.തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്കു പോകുന്നു. ഇനി കാര്യത്തിലേക്ക് വരാം.ഇവിടെ സംഭവിച്ചത് എന്താണെന്നു അറിയാമോ നമ്മള്‍ ഇന്ന് ജീവിക്കുന്ന ഈ ലോകത്തില്‍ മിക്കവാറും എല്ലാ സാധനങ്ങളിലും മായം … [Read more…]

കപ്പയും ചേമ്പും പുഴുങ്ങിയതും കാ‍ന്താരി മുളക് ഉടച്ചതും

കപ്പയും ചേമ്പും പുഴുങ്ങിയതും കാ‍ന്താരി മുളക് ഉടച്ചതും ********************************************************** മലയാളികളുടെ മഴക്കാലത്തെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..കുട്ടിക്കാലത്ത് എന്റെ അമ്മവീട്ടില്‍ പോകുമ്പോഴാണ് ഇതിന്റെ രുചി ശെരിക്കും അറിയുന്നത്. അമ്മയുടെ അമ്മ എന്റെ വല്യമ്മച്ചി നന്നായി പാചകം ചെയ്യുമായിരുന്നു.ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒക്കെ ഇത് കഴിക്കാറുണ്ട്. വലിയ ഒരു വാഴയിലയില്‍ കപ്പ ,കാച്ചില്‍,ചേമ്പ് ( കണ്ണന്‍ ചേമ്പ് ആണ് കൂടുതല്‍ രുചി) ,ചേന എല്ലാം കൂടി കലത്തില്‍ പുഴുങ്ങി വാഴയിലയിലേക്ക് കുടഞ്ഞിടും, ഇലയുടെ വശങ്ങളില്‍ കാ‍ന്താരി മുളകും കുഞ്ഞുള്ളിയും ഉടച്ചത് പച്ച … [Read more…]

കോവയ്ക്ക തോരന്‍

പ്രമേഹ രോഗികള്‍ക്ക് കോവയ്ക്കയും അതിന്റെ ഇലയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. കോവയ്ക്ക പ്രകൃതിയില്‍ നിന്നും കിട്ടുന്ന ഇന്‍സുലിന്‍ പോലെയാണ് .കോവയ്ക്കചെടിയുടെ എല്ലാ ഭാഗങ്ങള്‍ക്കും ഔഷധ ഗുണമുണ്ട് എങ്കിലും ഇലകള്‍ക്ക് ആണ് ബ്ലഡ്‌ ഷുഗര്‍ നിയന്ത്രിക്കുവാന്‍ ഉള്ള കഴിവ് കൂടുതല്‍. കോവയില കൊണ്ട് രുചികരമായ തോരന്‍ ഉണ്ടാക്കാം.നമ്മുടെ ഒക്കെ വീട്ടു മുറ്റത്തു ഒരു കോവല്‍ വളര്‍ത്തുന്നതു നല്ലതാണ്. വിഷമയമില്ലാത്ത ആ കോവലില്‍ നിന്നും പറിച്ച കോവയ്ക്കയും ഇലയും ആണെങ്കില്‍ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഇവിടെ കോവയ്ക്ക … [Read more…]

മുട്ട ഫ്രൈ

കുഞ്ഞുന്നാളില്‍ ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി വരുമ്പോള്‍ രാവിലെ 10 മണി കഴിയും ,അപ്പോള്‍ അമ്മ പെട്ടെന്ന് ഉണ്ടാക്കി തരുന്ന ബ്രേക്ക്‌ ഫാസ്റ്റ് ആണിത്.ഇതിനു ഇപ്പോള്‍ പ്രത്യേകിച്ച് പേരൊന്നും ഇല്ല. ചിലരൊക്കെ മുട്ട ഫ്രൈ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഞാന്‍ ഇത് ഇടയ്ക്കൊക്കെ ചോറിന്റെ കൂടെ കഴിയ്ക്കാന്‍ പെട്ടെന്ന് ഒരു തട്ടിക്കൂട്ട് പോലെ ഉണ്ടാക്കാറുണ്ട്. വളരെ എളുപ്പം ഉള്ളതും നല്ല രുചിയുള്ളതും ആയ ഒരു ഡിഷ്‌ ആണ് ഇത്. ഇതു മിക്കവാറും തന്നെ എല്ലാവര്‍ക്കും അറിയാം താനും. എന്നാലും … [Read more…]