ചക്കക്കുരു മെഴുക്കുപുരട്ടി

ഇന്നിന്‍റെ രുചി മേളങ്ങൾക്കിടയിൽ നാട്ടു ഗന്ധവും ഗൃഹാതുരതയും സംഗമിക്കുന്ന ആരും മറക്കാത്ത ഒരു തനി നാടൻ വിഭവം ആണ് ചക്കക്കുരു മെഴുക്കുപുരട്ടി.ഇത്തിരി ചൂടു ചോറും ചമ്മന്തിയും ചക്കക്കുരു മെഴുക്കുപുരട്ടിയും ഉണ്ടെങ്കില്‍ ഊണിനു എന്താ ഒരു സ്വാദ് അല്ലെ.അപ്പോള്‍ ഈ മെഴുക്കുപുരട്ടി നാട്ടിന്‍ പുറത്തു എങ്ങനെ ആണ് ഉണ്ടാക്കുക എന്ന് ഒന്ന് നോക്കാം ……………………………………. ആവശ്യമായവ : ചക്കക്കുരു – ഒരു കപ്പ്‌ വെളുത്തുള്ളി – 4 അല്ലി വറ്റല്‍ മുളക് ചതച്ചത് -1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി – … [Read more…]

ചക്ക വേവിച്ചത് / ചക്ക പുഴുക്ക്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട രുചികളില്‍ ഒന്നാണ് ചക്ക, തനി നാടന്‍ വിഭവങ്ങളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നു .മറുനാട്ടില്‍ ജീവിയ്ക്കുന്ന മലയാളികള്‍ക്ക് ഇത് കിട്ടാനില്ല ,അഥവാ കിട്ടിയാല്‍ തന്നെ നല്ല വില കൊടുത്തു വങ്ങേണ്ടി വരുന്നു.ആന്റി ഓക്സിഡന്റുകളുടെ ഒരു കലവറ ആണ് നമ്മുടെ നാടന്‍ ചക്ക. ചക്ക വറ്റല്‍ ,ചക്ക കറി,ചക്ക വേവിച്ചത് ,ചക്ക അലുവ, ചക്ക അട, ചക്ക വരട്ടിയത് , ചക്ക എരിശ്ശേരി അങ്ങനെ നാല്പതോളം വിഭവങ്ങള്‍ നമുക്ക് ഉണ്ടാക്കുവാന്‍ കഴിയും. ……………………….. ചക്ക വേവിച്ചത് … [Read more…]

അവോക്കാഡോ ഐസ്ക്രീം

സ്വാദേറിയ ഈ ഐസ്ക്രീം നമ്മുടെ വീട്ടില്‍ ത്തന്നെ തയ്യാറാക്കാം. ചേരുവകള്‍ അവോക്കാ ഡോ- രണ്ടെണ്ണം,ഇടത്തരം പാല്‍-1 കപ്പ്‌ ഫ്രഷ്‌ ക്രീം-1 കപ്പ്‌ Condensed milk-1 കപ്പ് വാനില എസ്സന്‍സ് -4-5 തുള്ളി പഞ്ചസാര- ഒരു ടേബിള്‍സ്പൂണ്‍,ആവശ്യമെങ്കില്‍ തയ്യാറാക്കുന്ന വിധം; മിക്സിയുടെ വലിയ ജാറില്‍ അവോക്കാടോ കഴുകി കഷണങ്ങള്‍ ആക്കിയത് ചേര്‍ത്തു സ്മൂത്ത്‌ പേസ്റ്റ് ആക്കിയെടുക്കുക.വെള്ളം ചേര്‍ക്കരുത്. ഇനി ബാക്കി ചേരുവകളും കൂടി ചേര്‍ത്തു മൂന്നാല് മിനിറ്റ് നന്നായി ബ്ലെണ്ട് ചെയ്തു ഒരു ക്രീം പരുവത്തില്‍ ആക്കുക.പഞ്ചസാര വേണമെങ്കില്‍ … [Read more…]

ചീമച്ചക്ക തീയല്‍

തേങ്ങ വറുത്തു അരച്ച് ഉണ്ടാക്കുന്ന കറി ആണ് തീയല്‍.ചീമച്ചക്ക ഉപയോഗിച്ച് സ്വാദിഷ്ടമായ പാല് കറി ,തീയല്‍ എന്നിവ തയ്യാറാക്കാം. ************************* ആവശ്യമായവ : ചീമച്ചക്ക -1,ഇടത്തരം കുഞ്ഞുള്ളി – 15 എണ്ണം പച്ചമുളക്‌ – 3 എണ്ണം തേങ്ങ തിരുമ്മിയത്‌ – ഒരു മുറി തേങ്ങയുടെ മല്ലിപ്പൊടി – 1 ടീസ്‌പൂൺ കാശ്മീരി മുളക്‌പൊടി – 1 ടീസ്‌പൂൺ : രണ്ട് ടീസ്പൂണ്‍ വരെ എടുക്കാം.എരിവു അനുസരിച്ച് കൂട്ടിക്കോ മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ വാളന്‍ പുളി … [Read more…]

ചേമ്പ് വറുത്തത്

നാല് മണി ആകുമ്പോള്‍ ചായയുടെ കൂടെ എന്താ ഒരു പലഹാരം ….. എന്ന് ആലോചിച്ചു നില്‍ക്കാത്ത ആരെങ്കിലും ഉണ്ടോ… ഒരു ഐഡിയയും കിട്ടാതെ ഒടുവില്‍ പാക്കെറ്റില്‍ കിട്ടുന്ന വറുത്ത സാധനങ്ങളെ ആശ്രയിക്കും..അല്ലേ ഇന്ന് നാല് മണിയ്ക്ക് ചായയുടെ കൂടെ നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള ചേമ്പ് വറുത്തത് തന്നെ ആകട്ടെ… ചക്ക വറ്റല്‍ ,ചേമ്പ് വറുത്തത് ഇങ്ങനെ ഉള്ള പലഹാരങ്ങള്‍ ഒക്കെ നൊസ്റ്റാള്‍ജിയയിലേക്ക് തള്ളാന്‍ വരട്ടെ. ഇതൊക്കെ നമുക്കും ചെയ്യാവുന്നതേ ഉള്ളൂ. ചേമ്പ് വറുത്തത് ………………………………. ശീമചേമ്പ് ഇരിപ്പുണ്ട് … [Read more…]

ചേന മെഴുക്കുപുരട്ടി

ചേന മെഴുക്കുപുരട്ടി ഉണ്ടാക്കുവാന്‍ എല്ലാര്ക്കും അറിയാം,എന്നാല്‍ അതിനു രുചി കൂട്ടുന്ന ഒരു പ്രധാന ചേരുവ ഉണ്ട്,അത് റെസിപി നോക്കിയാല്‍ കാണാം. ഉണ്ടാക്കുന്ന വിധം : ചേന തൊലി കളഞ്ഞു വൃത്തിയാക്കി ചെറുതായി മുറിച്ചത് -2 കപ്പ് വറ്റൽ മുളക് തരുതരുപ്പായി പൊടിച്ചത് – ഒന്നര ടീസ്പൂണ്‍ : വറ്റൽ മുളക് തരുതരുപ്പായി പൊടിച്ചത്/ചതച്ചത് ചേര്‍ക്കുമ്പോള്‍ ആണ് ചേനയ്ക്ക് രുചി കൂടുന്നത്. മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍ ചുവന്നുള്ളി – 6 എണ്ണം വെളുത്തുള്ളി – 2-3 അല്ലി ഉപ്പ്, … [Read more…]

ചോക്കളെറ്റ് പീനട്ട് ബട്ടര്‍ ബനാന സ്മൂത്തി

ആവശ്യമായവ : പഴം Chiquita Banana – 1 ഫ്രീസറില്‍ വെച്ച് തണുപ്പിച്ചു തൊലി കളഞ്ഞത്. തണുത്ത പാല്‍ – 1 കപ്പ്‌ ,ഞാന്‍ ഉപയോഗിച്ചത് Measurement Cup, 1 cup = 250 ml ആണ്. പീനട്ട് ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍ കൊക്കോ പൌഡര്‍ – 1 ടേബിള്‍സ്പൂണ്‍ ഐസ് കട്ട – 4 പഞ്ചസാര – 2 – 3 ടേബിള്‍സ്പൂണ്‍,ഇതിനു പകരം തേന്‍ ഉപയോഗിയ്ക്കാം. തയ്യാറാക്കുന്നത് : മുകളില്‍ കൊടുത്തിരിയ്ക്കുന്ന ചേരുവകള്‍ … [Read more…]

കൊളസ്ട്രോളിനെ ഒഴിവാക്കണോ ?

കൊളസ്ട്രോളിനെ ഒഴിവാക്കണോ ? മലയാളികളുടെ രോഗങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലുണ്ട് കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ കൂടിയാല്‍ ഹൃദയാഘാതം ,പക്ഷാഘാതം തുടങ്ങിയ ജീവന് ഭീഷണിയാകുന്ന തരം രോഗങ്ങളിലേക്ക്‌ നയിക്കുന്നു എന്ന കാരണത്താല്‍ കൊളസ്ട്രോളെന്ന് കേള്‍ക്കുന്നതേ എല്ലാവര്‍ക്കും പേടിയാണ്. നമ്മുടെ ശരീരത്തിലെ ഒരു തരം കൊഴുപ്പാണ്‌ കൊളസ്ട്രോള്‍,രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് 200 മില്ലിഗ്രാം ആണ് ,ഇത് 240 ആയാല്‍ നമ്മള്‍ ശ്രദ്ധിയ്ക്കണം.240 – നു മുകളില്‍ വന്നാല്‍ അപകടമാണ്.കൊളസ്ട്രോള്‍ നല്ല കൊളസ്ട്രോള്‍ (HDL) എന്നും ചീത്ത കൊളസ്ട്രോള്‍ (LDL) എന്നും രണ്ടു … [Read more…]

അമ്മ സ്റ്റൈല്‍ ഗ്രീന്‍ പീസ്‌ കറി

ഗ്രീന്‍ പീസ്‌ കറി ഇഷ്ടമാല്ലത്തവരാ കൂടുതലും.അവര്‍ക്ക് പോലും ഇഷ്ടമാകുന്ന ഒരു കറി ആണിത്.ഉണ്ടാക്കി നോക്കിയിട്ട് ഇഷ്ടമായെങ്കില്‍ പറയണം കേട്ടോ. ഗ്രീന്‍ പീസ്‌- 250 ഗ്രാം ഇഞ്ചി- ഒരു ചെറിയ കഷണം,കൊത്തിയരിഞ്ഞത് വെളുത്തുള്ളി – ആറു അല്ലി ,കൊത്തിയരിഞ്ഞത് സവാള – രണ്ടു ചെറുത്,നീളത്തില്‍ കട്ടി കുറച്ചു അരിഞ്ഞത് പച്ചമുളക് – 4 നെടുകെ കീറിയത് മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍ പെരുംജീരകപ്പൊടി- മുക്കാല്‍ ടേബിള്‍ സ്പൂണ്‍ കട്ടി തേങ്ങാപ്പാല്‍ – ഒരു കപ്പ് വെളിച്ചെണ്ണ – … [Read more…]

വടുകാപ്പുളി നാരങ്ങാ വെള്ളയിട്ടത്

നാടന്‍ രീതിയില്‍ കറി നാരങ്ങ വെള്ളയിടുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും.നിങ്ങള്‍ക്കും ഇത് ഉണ്ടാക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ഇനി ധൈര്യമായി ഉണ്ടാക്കി നോക്കു,എന്റെ അമ്മയുടെ റെസിപികളാണ് ഞാന്‍ ഇവിടെ ഇടുന്നതു എല്ലാം. ഇതും അമ്മയുടെ കൈപുണ്ത്തിന്റെ മറ്റൊരു രുചി , നല്ലെണ്ണയില്‍ കിടന്നു രുചി പിടിച്ച ആ നാരങ്ങയുടെ മണം……………….. ചൂട്കഞ്ഞിയുടെയും ചൂട്ചോറിന്റെയും പഴംകഞ്ഞിയുടെയും കൂടെ നല്ല കോമ്പിനേഷന്‍ അല്ലെ. വെള്ള നാരങ്ങാ അച്ചാര്‍ / നാരങ്ങാ വെള്ളയിട്ടത് **************************************************************** ആവശ്യമായവ കറി നാരങ്ങ – … [Read more…]