പാവയ്ക്കാ തോരന്‍

പാവയ്ക്കാ തോരന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ആഹാരത്തില്‍ ഉപ്പെടുതെണ്ടത് ആവശ്യമാണ്‌.പാവയ്ക്കു പോഷക ഗുണങ്ങള്‍ ഏറെയാണ്‌. ആവശ്യമായവ പാവയ്ക്കാ – രണ്ടു മീഡിയം തേങ്ങ ചിരകിയത്- ഒരു മുറിയുടെ പകുതി പച്ചമുളക് – രണ്ട് ഒരു ചെറിയ സവാള- കൊത്തിയരിഞ്ഞത്‌ ജീരകം- കാല്‍ ടീസ്പൂണ്‍(പൊടിയല്ല) കറിവേപ്പില – ഒരു കതിര്‍പ്പ് ഉപ്പ് – പാകത്തിന് എണ്ണ – പാകത്തിന് തയ്യാറാക്കുന്ന വിധം ഒരു മിക്സര്‍ ജാറില്‍ തേങ്ങയും പച്ചമുളകും ജീരകവും കൂടി ചേര്‍ത്തു ഒന്ന് ചതച്ചു എടുക്കുക. … [Read more…]

ഉലുവാമീന്‍ വറുത്തത്

ഭക്ഷണ പ്രേമികളായ മലയാളികളുടെ പ്രിയപ്പെട്ടഒന്നാണ് ഉണക്കമീന്‍ വറുത്തത്.ഇവിടെ കാണിച്ചിരിയ്ക്കുന്നത് ഉലുവാ മീന്‍ ആണ്.നല്ല രുചിയുള്ള മീന്‍ ആണിത്.പഴങ്കഞ്ഞിയുടെ കൂടെ ആണിത് നല്ല കോമ്പിനേഷന്‍ . ഉണക്ക ഉലുവ മീന്‍ വെള്ളത്തില്‍ പത്തു മിനിറ്റ് ഇട്ടു വെച്ച ശേഷം നല്ലത് പോലെ കഴുകി മുറിച്ചു എടുക്കുക. വെള്ളം എല്ലാം തോര്‍ന്ന ശേഷം ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അര ടീസ്പൂണ്‍ അല്ലെങ്കില്‍ അതില്‍ താഴെ കാശ്മീരി മുളക് പൊടിയും എടുത്തു നല്ലത് പോലെ മീനില്‍ പുരട്ടി അഞ്ചു മിനിറ്റ് വെയ്ക്കുക. … [Read more…]

അരിപ്പൊടി കൊണ്ടൊരു പാലപ്പം

അരിപ്പൊടി കൊണ്ടൊരു പാലപ്പം നമ്മള്‍ സാധാരണയായി അരി കുതിര്‍ത്തു അരച്ചല്ലേ പാലപ്പം ഉണ്ടാക്കുന്നത്.എന്നാല്‍ ഇനി അരിപ്പൊടി കൊണ്ടും പാലപ്പം ഉണ്ടാക്കാം കേട്ടോ.വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുവാന്‍. ചേരുവകള്‍ അരിപ്പൊടി- രണ്ടു കപ്പ്,വറുക്കാത്തത് കട്ടിയുള്ള തേങ്ങാപ്പാല്‍- ഒരു തേങ്ങയുടെ തേങ്ങ തിരുമ്മിയത്‌- അര കപ്പ്,അരയ്ക്കുവാന്‍ ചോറ് – ഒരു തവി നിറയെ എടുക്കണം പഞ്ചസാര- രണ്ടു ടേബിള്‍സ്പൂണ്‍ യീസ്റ്റ് – അര ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം ഒരു വലിയ സ്റ്റീല്‍ പാത്രത്തില്‍ അരിപ്പൊടിയുംപഞ്ചസാരയും ഉപ്പും … [Read more…]

തണ്ണിമത്തങ്ങ ജ്യൂസ്

തണ്ണിമത്തങ്ങ എല്ലാര്ക്കും ഇഷ്ടമാണ്.ഇത് വെറുതെ കഴിയ്ക്കുവാന്‍ ആണ് ഏറ്റവും നല്ലത്,എന്നാല്‍ ഇത് ജ്യുസ് ആയിട്ടും നല്ലതാണ്.അത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആവശ്യമായവ ഇവിടെ ഒരു ഗ്ലാസ്‌ ജ്യുസിനു വേണ്ട അളവാണ് പറയുന്നത്. തണ്ണിമത്തങ്ങ – ചെറിയ കഷങ്ങള്‍ ആയി മുറിച്ചത് ഒരു കപ്പ്‌ ,ടീ കപ്പ്‌ എടുക്കാം. ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍ ഐസ് കട്ട- മൂന്നെണ്ണം പഞ്ചസാര- മധുരം അനുസരിച്ച് തയ്യാറാക്കുന്ന വിധം ഇത് എല്ലാം കൂടി മിക്സറില്‍ അടിച്ചു കഴിയ്ക്കുവാന്‍ നല്ലതാണ്.ഞാന്‍ അങ്ങനെയാണ്പ … [Read more…]

തക്കാളി കറി(ബാച്ചിലര്‍ സ്പെഷ്യല്‍ )

തക്കാളി കറി ബാച്ചിലര്‍സിനു തയ്യാറാക്കാന്‍ കുറച്ചു ടിപ്സ് പറയാം.വെളിച്ചെണ്ണ യ്ക്ക് പകര സാധാരണ എണ്ണ ഉപയിക്കാം.വെളുത്തുള്ളി ഒഴിവാക്കാം.ഇഞ്ചി ഉണ്ടാകണം കേട്ടോ.പിന്നെ ഗരം മസാല ഇല്ലെങ്കില്‍ ചിക്കന്‍ മസാല വാങ്ങുന്നത് ചേര്‍ത്താല്‍ മതി.പച്ചമുളക് നിര്‍ബന്ധമില്ല.ബാക്കി എല്ലാം അതെ പോലെ ചെയ്യുക. തക്കാളി – ഇടത്തരം മൂന്നെണ്ണം സവാള- ഒരെണ്ണം,ഇടത്തരം ഇഞ്ചി- ഒരു ചെറിയ കഷ്ണം വെളുത്തുള്ളി – മൂന്ന് അല്ലി പച്ചമുളക്- ഒരെണ്ണം കാശ്മീരി മുളക് പൊടി – ഒരു ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍ ഗരം മസാല … [Read more…]

കാപ്സികം തോരന്‍

കാപ്സികം തോരന്‍ എളുപ്പമാണ് ഉണ്ടാക്കുവാന്‍,അല്പം രുചി കൂട്ടുവാന്‍ ആണ് മുട്ട ചേര്‍ത്തിരിയ്ക്കുന്നത്.വെജിറ്റെറിയന്‍ ആയിട്ടുള്ളവര്‍ മുട്ട ചേര്‍ക്കാതെ ഉണ്ടാക്കി നോക്കിയാല്‍ മതി ട്ടോ… ******************** ആവശ്യമായവ : കാപ്സികം പച്ച , ചുവപ്പ് , മഞ്ഞ – ഓരോന്ന് വീതം മുട്ട – 2 തേങ്ങാ തിരുമ്മിയത്‌ – അര കപ്പ്‌ സവാള – ചെറിയത് ഒരെണ്ണം പച്ചമുളക് – 3 തേങ്ങാ തിരുമ്മിയത്‌ – 1/4 കപ്പ്‌ മഞ്ഞള്‍പ്പൊടി – ഒരു നുള്ള് ഇഞ്ചി – ഒരു … [Read more…]

സോഫ്റ്റ്‌ ഇടിയപ്പം ടിപ്സ്

ഇടിയപ്പം ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല എന്ന് പലപ്പോഴും തോന്നാറില്ലേ. !!!! ” ഇടിയപ്പം നല്ല മാര്‍ദ്ദവം ആയി കിട്ടുവാന്‍ അരിപ്പൊടി വെട്ടിത്തിളച്ച ചൂട് വെള്ളത്തില്‍ കുഴച്ചാല്‍ മതിയാകും. ” ചെയ്യേണ്ടത് : ഒരു പാത്രത്തില്‍ അരിപ്പൊടി എടുത്തു തിളച്ച വെള്ളം ഒഴിച്ച് സ്പൂണ്‍ ഉപയോഗിച്ച് കുഴയ്ക്കുക.കൈ പൊള്ളുന്ന ചൂട് ആണ് അതുകൊണ്ടാണ് സ്പൂണ്‍ ഉപയോഗിയ്ക്കാന്‍ പറഞ്ഞത്. നിങ്ങള്‍ ട്രൈ ചെയ്തു നൊക്കൂ ,തീര്‍ച്ചയായും നല്ല മാര്‍ദ്ദവമേറിയ ഇടിയപ്പം നിങ്ങള്‍ക്ക് ഉണ്ടാക്കാം. ഇനി ഇതുമല്ലെങ്കില്‍ മറ്റൊരു ടിപ് ഉണ്ട്.ചൂടുവെള്ളത്തില്‍ … [Read more…]

എണ്ണ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

വളരെ തിരക്കേറിയ ജീവിതരീതിയാണ് നമുക്കുള്ളത്. അതിനാൽ തന്നെ എണ്ണ തേച്ച് കുളി എന്നത് പുതയി തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. പഴയ തലമുറയിൽത്തന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ കർക്കിടക ചികിത്സ പോലെയുള്ളക്കായി എണ്ണ തേച്ച് കുളിക്കുന്നത്. സന്ധികളിലൊ മറ്റോ വേദന വന്നാൽ ഏതങ്കിലും തൈലമോ കുഴമ്പോ പുരട്ടുന്നതിന് ഇപ്പോഴും കുറച്ചു കൂടി പ്രചാരമുണ്ട്.എണ്ണ തേച്ചു കുളിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ … [Read more…]

ബീന്‍സ് തോരന്‍

ബീന്‍സ് തോരന്‍ നല്ല രീതിയില്‍ തയ്യാറാക്കിയാല്‍ വളരെ രുചിയുള്ള ഒരു തോരന്‍ ആണ്.ഇത് ഒരുപാടങ്ങ്‌ വേവിയ്ക്കരുത്.ഇതില്‍ ചേര്‍ക്കുന്ന തേങ്ങ നല്ലത് പോലെ ചതച്ചു ചേര്‍ക്കണം.എങ്കില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന ബീന്‍സ് തോരന്‍ നല്ല ടേസ്റ്റ് ആയിരിക്കും. ആവശ്യമായവ ബീന്‍സ്- രണ്ടു പിടി തേങ്ങ ചിരകിയത്- അര കപ്പ്‌ പച്ചമുളക് – രണ്ട് വെളുത്തുള്ളി- ഒരു അല്ലി കുഞ്ഞുള്ളി- പതിനഞ്ചു എണ്ണം/അല്ലെങ്കില്‍ ഒരു ചെറിയ സവാള ജീരകം- കാല്‍ ടീസ്പൂണ്‍(പൊടിയല്ല) കറിവേപ്പില – ഒരു കതിര്‍പ്പ് ഉപ്പ് – പാകത്തിന് … [Read more…]

കോളിഫ്ലവര്‍ തീയല്‍

തീയല്‍ എന്ന് കേള്‍ക്കുമ്പോള്‍ സാധാരണ ആയി ഉരുളക്കിഴങ്ങ് ,വെണ്ടയ്ക്ക ,വഴുതനങ്ങ,ഉള്ളി ഇത്യാദി കൊണ്ട് ഉണ്ടാക്കിയ തീയലുകള്‍ ആണല്ലോ നമ്മള്‍ ഉണ്ടാക്കാറുള്ളത്.എന്നാല്‍ അല്പം വ്യത്യസ്തമായി കോളി ഫ്ലവര്‍ ,ബ്രോക്കോളി എന്നിവ കൊണ്ടും നമുക്ക് തീയല്‍ ഉണ്ടാക്കാം..ബ്രോക്കോളി തീയല്‍ നേരത്തെ പേജില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കോളിഫ്ലവര്‍ തീയല്‍ റെസിപി നോക്കാം . കോളിഫ്ലവര്‍ തീയല്‍ ആവശ്യമായവ : കോളിഫ്ലവര്‍ – ഇടത്തരം ഒന്ന് തേങ്ങാ തിരുമ്മിയത്‌ – 2 കപ്പ്‌ കുഞ്ഞുള്ളി – 10 – 15 വെളുത്തുള്ളി – … [Read more…]