അരിപ്പൊടി കൊണ്ടൊരു പാലപ്പം

അരിപ്പൊടി കൊണ്ടൊരു പാലപ്പം നമ്മള്‍ സാധാരണയായി അരി കുതിര്‍ത്തു അരച്ചല്ലേ പാലപ്പം ഉണ്ടാക്കുന്നത്.എന്നാല്‍ ഇനി അരിപ്പൊടി കൊണ്ടും പാലപ്പം ഉണ്ടാക്കാം കേട്ടോ.വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുവാന്‍. ചേരുവകള്‍ അരിപ്പൊടി- രണ്ടു കപ്പ്,വറുക്കാത്തത് കട്ടിയുള്ള തേങ്ങാപ്പാല്‍- ഒരു തേങ്ങയുടെ തേങ്ങ തിരുമ്മിയത്‌- അര കപ്പ്,അരയ്ക്കുവാന്‍ ചോറ് – ഒരു തവി നിറയെ എടുക്കണം പഞ്ചസാര- രണ്ടു ടേബിള്‍സ്പൂണ്‍ യീസ്റ്റ് – അര ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം ഒരു വലിയ സ്റ്റീല്‍ പാത്രത്തില്‍ അരിപ്പൊടിയുംപഞ്ചസാരയും ഉപ്പും … [Read more…]

വെള്ളയപ്പം / കള്ളപ്പം

പല സ്ഥലങ്ങളിലും പല പേര് ആണ് ഇതിനുള്ളത്.വെള്ളയപ്പം,കള്ളപ്പം എന്നും ഇത് അറിയപ്പെടുന്നു .പണ്ട് കാലത്ത് കള്ള്ചേര്‍ത്ത് ആയിരുന്നു ഇത് ഉണ്ടാക്കുന്നത്‌, ഇപ്പോള്‍ ആണ് യീസ്റ്റ് ചേര്‍ക്കാന്‍ തുടങ്ങിയത്. ഒരുതവി മാവ് കോരിയൊഴിച്ച് പരത്താതെ കൈവെള്ളയുടെ വലിപ്പത്തിൽ ആണ് ഇത് ഉണ്ടാക്കുന്നത് അതുകൊണ്ടാണ് ഇതിനെ വെള്ളയപ്പം എന്ന് വിളിക്കുന്നത്‌. ഇത് ഉണ്ടാക്കുന്ന രീതിയും പല സ്ഥലങ്ങളിലും വ്യത്യസ്തമാണ് ..സാധാരണ അരി അരച്ച് ഉണ്ടാക്കുന്ന ഒരു രീതിയും പാവ് കാച്ചുന്ന വേറെ ഒരു രീതിയും ഉണ്ട്.ചില സ്ഥലങ്ങളില്‍ വെളുത്തുള്ളി ,ജീരകം … [Read more…]

നെയ്‌ റോസ്റ്റ് ദോശ

ദോശ മാവ് തയ്യാറാക്കാന്‍ എല്ലാര്ക്കും അറിയാമല്ലോ അല്ലെ ആവശ്യമായവ : പച്ചരി – 2 ഗ്ലാസ്‌ ഉഴുന്ന് – 1 ഗ്ലാസ്സ് ചോറ് – ഒരു ചെറിയ തവി ഉപ്പ് – പാകത്തിന് ഉലുവ – ഒരു നുള്ള് തയ്യാറാക്കുന്ന വിധം : പച്ചരിയും ഉഴുന്നും വെവ്വേറെ വെള്ളത്തില്‍ കുറഞ്ഞത്‌ എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ത്തു വയ്ക്കുക.ഇനി രണ്ടും നന്നായി കഴുകി വാരി വയ്ക്കുക.ആദ്യം അരി മിക്സിയുടെ ജാറില്‍ ഇട്ടു വെള്ളം ചേര്‍ത്ത് അരച്ച് വെയ്ക്കുക.അതിന്റെ കൂടെ … [Read more…]

വയണയപ്പം

ഒരു തനി നാടന്‍ പലഹാരം ആണ് വയണയപ്പം .ചക്കയുടെ സീസണില്‍ ഉപയോഗിച്ച് ആണ് ഇത് ഉണ്ടാക്കുന്നത്‌. ആവശ്യമായവ: അരിപ്പൊടി- 2 കപ്പ്‌ തേങ്ങാ തിരുമ്മിയത്‌- 1/4 കപ്പ്‌ ചക്ക വരട്ടിയത് – ആവശ്യത്തിനു ചുക്ക്- ഒരു ചെറിയ കഷണം ജീരകം- ഒരു നുള്ള് വയനയില / വാഴയില കീറിയത്‌ ചൂടു വെള്ളം, ഉപ്പ് , പഞ്ചസാര ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം: അരിപ്പൊടി കുറച്ചു ചൂടു വെള്ളം ഒഴിച്ച് കുഴയ്ക്കുക.ഒരുപാട് കട്ടിയായും ഒരുപാട് വെള്ളമയം കൂടിയും പോകരുത്.പൊടി കുഴച്ചു … [Read more…]

കുമ്പിളപ്പം

ഓരോ വിഭവങ്ങള്‍ക്കും ഓരോ കഥകള്‍ പറയാന്‍ ഉണ്ടാകും.കാരണം ഇതെല്ലം ഓരോ നല്ല ഓര്‍മ്മകള്‍ കൂടിയാണല്ലോ.അത് കഴിയ്ക്കുമ്പോള്‍ ഉള്ള രുചിയെക്കാളും അത് വിളമ്പി തന്നവരുടെ സ്നേഹത്തിന്റെ ഓര്‍മ്മയും വീണ്ടും വീണ്ടും നുകരുവാന്‍ കൂടിയാണ്.അങ്ങനെയുള്ള കുറെ പാചചക കുറിപ്പുകളും സ്നേഹ ഓര്‍മ്മകളും ഇവിടെ നിങ്ങള്ക്ക് കാണാന്‍ കഴിയും.എന്റെ അമ്മയുടെ എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മികച്ചതാണ്.ചക്ക വരട്ടിയത് ചേര്‍ത്തു ഉണ്ടാക്കുന്ന കുമ്പിളപ്പം അതിലൊന്നാണ്.ഇത് കഴിയ്ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക സ്നേഹം നിറഞ്ഞ എന്റെ അമ്മയുടെ മുഖമാണ്. അരിപ്പൊടി- 2 ഗ്ലാസ്സ് ചൂട് … [Read more…]

ഗോതമ്പ് ദോശയും തക്കാളി ചമ്മന്തിയും

ഗോതമ്പ് ദോശ കഴിയ്ക്കാന്‍ കുട്ടികള്‍ക്ക് പൊതുവേ മടിയാണ്,എന്നാല്‍ ഇങ്ങനെ ഉണ്ടാക്കി തക്കാളി ചമന്തിയും കൂട്ടി കൊടുത്തു നോക്കൂ ,തീര്‍ച്ചയായും അവര്‍ക്കും ഇഷ്ടമാകും. ഗോതമ്പ് ദോശ ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം. ഗോതമ്പ് പൊടി- രണ്ടു കപ്പ്‌ സവാള – 1 ചെറുത് പച്ചമുളക് – 2 എണ്ണം തേങ്ങ ചിരകിയത് – 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി – ഒരു ചെറിയ കഷണം മല്ലിയില /കറിവേപ്പില – കുറച്ച് ഉപ്പ് – പാകത്തിന് വെള്ളം – ആവശ്യത്തിനു … [Read more…]

ഓട്സ് ഉപ്പുമാവ്

ഓരോ ദിവസവും രാവിലെ ബ്രേക്ഫാസ്റ്റ് എന്ത് എന്നത് ഓരോരുത്തരുടെയും വലിയ ഒരു പ്രശ്നം തന്നെ ആണല്ലോ.വളരെ എളുപ്പം തയ്യറാക്കാ വുന്നതും ആരോഗ്യദായകവുമായ ഒരു റെസിപി ആണിത്.ഓട്സ് കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കി കഴിച്ചു നോ ക്കൂ . ഓട്സ് ഉപ്പുമാവ്: രണ്ടു കപ്പ്‌ ഓട്സ് എടുത്തു ചെറുതായി വറുത്തു വയ്ക്കുക ഒരു ചെറിയ സവാള പച്ചമുളക് രണ്ടെണ്ണം ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു വെയ്ക്കുക. കുറച്ചു വെജിറ്റബിൾസ് അതായത് ക്യാരറ്റ് ,ഫ്രഞ്ച് ബീൻസ് ,ഗ്രീൻ … [Read more…]

റവ ദോശ

ഇന്നെന്തു ബ്രേക്ഫാസ്റ്റ് എന്ന ചോദ്യത്തിന് ഇതാ അടുത്ത ഒരു ഉത്തരം കൂടി.മിനിട്ടുകള്‍ക്കുള്ളില്‍ തയ്യാറാക്കാവുന്ന രുചികരമായ റവ ദോശയാണ് ഇന്നത്തെ പോസ്റ്റ്‌ . മസാല ദോശ ,നീര്‍ദോശ,പനീര്‍ ദോശ ഇങ്ങനെ ഏതെല്ലാം തരത്തില്‍ ഉണ്ട്,എല്ലാ ദോശയുടെ റെസിപിയും ഞാന്‍ നിങ്ങള്ക്ക് തരുന്നതായിരിയ്ക്കും. സാധാരണയായി റവ ദോശ ഉണ്ടാക്കുമ്പോള്‍ മൈദാ ആണ് കൂടെ ചേര്‍ക്കുന്നത് ,ഞാന്‍ ചേര്‍ത്തത് ഗോതമ്പ് ആണ്.അപ്പോള്‍ റവ ദോശഉണ്ടാക്കുന്നത്‌ എങ്ങനെ ഇന്നു നോക്കാം…………… ഒരു കപ്പ്‌ റവയും ഒരു കപ്പ് അരിപ്പൊടിയും കാല്‍ കപ്പ്‌ ഗോതമ്പ് … [Read more…]

ബ്രെഡ്‌ ബട്ടര്‍ സാന്‍വിച്ച്

സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് രാവിലെ ടിഫിന്‍ എന്ത് വേണം എന്നത് ഒരു ചോദ്യമായി പല അമ്മമാരുടെയും മനസ്സില്‍ ഉടലെടുക്കുന്ന ഒരു ചോദ്യമാണ്.എങ്കില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സാന്‍വിച്ച് ആണ് ഇന്ന് ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത്. Bread,Butter and Sugar Sandwich ബ്രെഡ്‌ ചിത്രത്തില്‍ കാണുന്നത് പോലെ നമുക്ക് ഇഷ്ടമുള്ള ഷേപ്പില്‍ മുറിയ്ക്കാം.നിങ്ങളുടെ ഭാവന ഉപയോഗിച്ചു നോക്കൂ.ഒരു സ്ലൈസ് എടുത്തു ഒരു വശത്ത് ബട്ടര്‍ തേച്ചു പിടിപ്പിക്കുക,ഒരു നുള്ള് ഷുഗര്‍ അതിന്റെ മീതെ വിതറിയിടുക,ഇനി മറ്റേ സ്ലൈസ് … [Read more…]

ഇടിയപ്പം ഉപ്പുമാവ്( IDIYAPPAM UPMA)

ദേ താഴെ പടത്തില്‍ കാണുന്നത് ഇടിയപ്പം ആണെന്ന് ആരേലും പറയുമോ …!! ഇടിയപ്പം ബാക്കി വന്നാല്‍ അത് എങ്ങനെ ഒരു ഉപ്പുമാവ് ആക്കി മാറ്റം എന്നറിയാമോ .വളരെ എളുപ്പമാണ്,അതുപോലെ നല്ല ടേസ്റ്റ് ആണ് താനും.അപ്പോള്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇടിയപ്പം ഉപ്പുമാവ്( IDIYAPPAM UPMA) ആവശ്യമായവ ഇടിയപ്പം – 4, ചെറുതായി പിച്ചി വെയ്ക്കുക. സവാള medium – 1 ഇഞ്ചി (ginger) – ഒരു ചെറിയ കഷണം പച്ചമുളക് – 2 മുട്ട – … [Read more…]