പുതിയ മണ്‍ചട്ടി വാങ്ങിയാല്‍

പുതിയ മണ്‍ചട്ടി വാങ്ങിയാല്‍ ചട്ടിയുടെ മണ്‍ ചുവ മാറുന്നതിനായി എന്ത് ചെയ്യണമെന്നു പലര്‍ക്കും അറിയില്ല.ഞാന്‍ അത് വീഡിയോ രൂപത്തില്‍ കാണിച്ചു തരുന്നത് കണ്ട ശേഷം ചെയ്തു നോക്കുക.നിങ്ങള്ക്ക് ഉപകാരപ്പെടും.

സോഫ്റ്റ്‌ ഇടിയപ്പം ടിപ്സ്

ഇടിയപ്പം ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല എന്ന് പലപ്പോഴും തോന്നാറില്ലേ. !!!! ” ഇടിയപ്പം നല്ല മാര്‍ദ്ദവം ആയി കിട്ടുവാന്‍ അരിപ്പൊടി വെട്ടിത്തിളച്ച ചൂട് വെള്ളത്തില്‍ കുഴച്ചാല്‍ മതിയാകും. ” ചെയ്യേണ്ടത് : ഒരു പാത്രത്തില്‍ അരിപ്പൊടി എടുത്തു തിളച്ച വെള്ളം ഒഴിച്ച് സ്പൂണ്‍ ഉപയോഗിച്ച് കുഴയ്ക്കുക.കൈ പൊള്ളുന്ന ചൂട് ആണ് അതുകൊണ്ടാണ് സ്പൂണ്‍ ഉപയോഗിയ്ക്കാന്‍ പറഞ്ഞത്. നിങ്ങള്‍ ട്രൈ ചെയ്തു നൊക്കൂ ,തീര്‍ച്ചയായും നല്ല മാര്‍ദ്ദവമേറിയ ഇടിയപ്പം നിങ്ങള്‍ക്ക് ഉണ്ടാക്കാം. ഇനി ഇതുമല്ലെങ്കില്‍ മറ്റൊരു ടിപ് ഉണ്ട്.ചൂടുവെള്ളത്തില്‍ … [Read more…]

അമ്മയുടെ പൊടിക്കൈ

അപ്പത്തിനു അരി അരയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ യീസ്റ്റ് അല്ലെങ്കില്‍ ബേക്കിംഗ് സോഡാ ചേര്‍ക്കണം അല്ലെ.വെള്ളയപ്പം,പാലപ്പം ഇവയൊക്കെ നമ്മുടെ തനതായ നാടന്‍ രുചികള്‍ നിറഞ്ഞ വിഭവങ്ങള്‍ ആണ്,പക്ഷെ പലര്‍ക്കും യീസ്റ്റ് ഒക്കെ ചേര്‍ത്തു ഉണ്ടാക്കി കഴിയ്ക്കുമ്പോള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട് എന്ന് കേള്‍ക്കാം.അല്ല ശെരിക്കും എനിക്കും പലപ്പോഴും ഉണ്ടായിട്ടുണ്ട്.ഇതിനൊരു ടിപ് ഉണ്ട് ,അതും നമ്മുടെ അമ്മയുടെയും അമ്മച്ചിയുടെയും ഒക്കെ ചെറിയ ഒരു പൊടിക്കൈ ആണ്. സാധാരണയായി അപ്പത്തിനു മാവ് യീസ്റ്റ് ചേര്‍ത്തു അരച്ച് വെയ്ക്കും,അത് രാവിലെ നല്ലത് പോലെ പുളിച്ചു പൊങ്ങിയിട്ടുണ്ടാകും.അപ്പോള്‍ … [Read more…]

അരി കുതിര്‍ക്കാന്‍ മറന്നോ

സാധാരണ നമ്മള്‍ ദോശയും ഇഡലിയും അപ്പവും ഒക്കെ ഉണ്ടാക്കുവാന്‍ അരി അരയ്ക്കുവാന്‍ ഒന്നുകില്‍ രാവിലെയോ അല്ലെങ്കില്‍ ഉച്ചയ്ക്കോ ഒക്കെ ആണ് അരി വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു വയ്ക്കുന്നത് . ഇനി ചിലപ്പോള്‍ അത് മറന്നു പോയി എന്നിരിയ്ക്കട്ടെ.വൈകുന്നേരം ആണ് ഓര്‍ത്തത്‌… അപ്പോള്‍ എന്ത് ചെയ്യും. ശോ !!! എന്ന് തലയ്ക്കു കൈ കൊടുത്ത് നില്ക്കാൻ വരട്ടെ ….വഴിയുണ്ട് എങ്കില്‍ അപ്പോള്‍ തന്നെ അരിയായാലും ഉഴുന്നായാലും നല്ലത് പോലെ കഴുകി നല്ല തിളച്ച ചൂടു വെള്ളത്തില്‍ ഇട്ടു വെച്ച് … [Read more…]

പുതിയ മണ്‍ചട്ടി വാങ്ങിയാല്‍

ഇന്ന് പുതിയ മണ്‍ചട്ടി വാങ്ങിയാല്‍ അത് എങ്ങനെ ഉപയോഗമാക്കണം എന്ന് പുതിയ തലമുറയില്‍ പെട്ട പലര്‍ക്കും അറിയില്ല.അതിനു കുറെ ഏറെ വഴികള്‍ ഉണ്ട്,ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്‌താല്‍ മണ്ണിന്റെ ചുവ മാറിക്കിട്ടും. * ചട്ടി നിറയെ കഞ്ഞി വെള്ളം ഒഴിച്ച് രണ്ടു ദിവസം വെയ്ക്കണം . * ചട്ടിയില്‍ എണ്ണ തേച്ച് രണ്ടോ മൂന്നോ ദിവസം വെയിലത്ത് വെയ്ക്കണം . *ചട്ടി നിറയെ വെള്ളം ഒഴിച്ച് തിളപ്പിക്കണം. * ഏറ്റവും കുറഞ്ഞത്‌ ഒരു ദിവസം ഉമി ഇട്ടു … [Read more…]

അടുക്കള പൊടിക്കൈകള്‍

അടുക്കളയില്‍ നമ്മള്‍ അറിഞ്ഞിരിയ്ക്കേണ്ട ചില പൊടിക്കൈകള്‍ : ______________________________________________ *ചെറു നാരങ്ങ സൂക്ഷിക്കാന്‍ ഉണങ്ങിയ ഉപ്പ്‌ പൊ ടി വിതറിയ പാത്രത്തിലിട്ട് വെക്കുക. * നാരങ്ങാ തൊലികൊണ്ടു തുടച്ചാല്‍ കത്തികളിലും വിരലുകളിലും നിന്ന് ഉള്ളിയുടെ മണം മാറിക്കിട്ടും. *കാബേജിന്റെ ഗന്ധം മാറ്റാന്‍ കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം ഇല്ലാതിരിക്കാന്‍ ഒരു ചെറിയ കഷ്ണം റൊട്ടി പൊടിച്ചു ചേര്‍ക്കുക. കുറച്ചു ചെറുനാരങ്ങ നീര് ചേര്‍ത്ത് കാബേജ് പാകം ചെയ്താലും ദുര്‍ഗന്ധം മാറ്റാന്‍ സാധിക്കും. *ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ട … [Read more…]