കോക്കനട്ട് ഓയില്‍ സാലഡ്

ചില സാലഡുകള്‍ തയ്യാറാക്കുന്ന രീതി കൊണ്ട് അത് രുചിയിലും ഒരു പടി മികച്ചു നില്‍ക്കും.സംശയമുണ്ടേല്‍ ഇത് ഉണ്ടാക്കി നോക്കിയാല്‍ മനസ്സിലാക്കാം..വീഡിയോ കണ്ടു ഇഷ്ടമായാല്‍ മാത്രം ഷെയര്‍ ചെയ്യണേ….

തട്ടിക്കൂട്ട് തൈര് സാലഡും തക്കാളി സാലഡും

തട്ടിക്കൂട്ട് തൈര് സാലഡും തക്കാളി സാലഡും വേറെ ഒരു കറി യും ഇല്ല ,ജോലിത്തിരക്ക് അല്ലെങ്കില്‍ മടി…എന്തായാലും ഇനി വിഷമിക്കേണ്ട.ദേ ഇതിലേതു വേണേലും ഉണ്ടാക്കിയെടുക്കാം നിമിഷ നേരത്തിനുള്ളില്‍..അതും കുക്കിംഗ് ഇല്ലാതെ രുചികരമായി …. ട്രൈ ചെയ്തു നോക്കിയിട്ട് പറയൂ… വീഡിയോ കാണണം ..പ്ലീസ് നമ്മുടെ ചാനല്‍ subscribe ചെയ്യണേ…

മുളപ്പിച്ച പയര്‍ സാലഡ്/Sprout Salad

മുളപ്പിച്ച പയര്‍ സാലഡ് മുളപ്പിച്ച ചെറുപയര്‍ കൊണ്ട് ഒരുപാടു പ്രയോജനങ്ങള്‍ ഉണ്ട് എന്നറിയാമോ.വണ്ണം കുറയ്ക്കുവാന്‍ സാലഡ് കഴിയ്ക്കുന്നെങ്കില്‍ ഈ സാലഡ് വളരെ നല്ലതാണ്.പിന്നെ നമ്മുടെ ഹൃദയത്തിന്റെ സംരക്ഷണം ഈ ചെറുപയര്‍ ഇങ്ങനെ കഴിയ്ക്കുന്നത് വളരെ സഹായിക്കുന്നു.പ്രോട്ടീന്‍ കലവറ ആണ് മുളപ്പിച്ച പയര്‍.ഇത് തോരന്‍ വെയ്ക്കാം,കറി വെയ്ക്കാം എന്നാല്‍ ഇത് കൊണ്ട് സാലഡ് ഉണ്ടാക്കി കഴിയ്ക്കുന്നതാണ് ഏറ്റവും രുചി.അല്ല,വെറുതെ കഴിയ്ക്കുവാനും നല്ലതാണ് കേട്ടോ. അപ്പോള്‍ നമുക്ക് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമായവ മുളപ്പിച്ച പയര്‍- ഒരു … [Read more…]

ഹെല്‍ത്തി സാലഡ്

സാലഡ്. പച്ചക്കറികള്‍ ,പഴങ്ങള്‍ എന്നിവ നമ്മുടെ ആഹാരത്തില്‍ ഉൾപ്പെടുത്തേണ്ടതിൻറെ ആവശ്യകത എല്ലാവർക്കും അറിയാം.ഫൈബര്‍ അഥവാ നാരുകള്‍ ,പ്രോട്ടീന്‍ ,വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവ ധാരാളമായി ഇവയില്‍ അടങ്ങിയിരിയ്ക്കുന്നു.നമ്മുടെ ആഹാരക്രമത്തില്‍ പ്രത്യേകിച്ച്മുപ്പതു വയസ്സ് കഴിഞ്ഞാല്‍ ഇവ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പല രോഗങ്ങളെയും ചെറുത്തുനില്‍ക്കുവാന്‍ ഉള്ള പ്രതിരോധശേഷി, കാന്‍സര്‍ കോശങ്ങളുടെ ത്വരിത ഗതിയിലുള്ള വളര്‍ച്ച തടയല്‍ ,കാൻസറിനെതിരെ ഉള്ള ചെറുത്തു നില്‍പ്പ്,ഹൃദയാരോഗ്യം,കണ്ണുകളുടെ ആരോഗ്യം ,എല്ലുകളുടെ ആരോഗ്യം അങ്ങനെ ഒരുപാട് പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങള്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഉണ്ട്. ഇതിന്‌ പുറമേ … [Read more…]

തട്ടിക്കൂട്ട് തൈര് സാലഡ്

തട്ടിക്കൂട്ട് തൈര് സാലഡ് ********************************* ഇതിപ്പോള്‍ എന്ത് റെസിപി ,എല്ലാവര്‍ക്കും അറിയാമല്ലോഎന്ന്കരുതണ്ട.എന്നാല്‍എല്ലാവര്‍ക്കുമൊന്നും ഇത് അറിയില്ല ..ചോറിനു കറി ഇല്ലാത്തപ്പോള്‍ പെട്ടെന്ന് തട്ടിക്കൂട്ടുന്ന ഒന്നാണ് ഇത്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പവും കുറച്ചു ചേരുവകളും മതി. ഇടത്തരം വലുപ്പമുള്ള ഒരു തക്കാളിയും ഒരു സവാളയും എടുത്തു വൃത്തിയാക്കി കഴുകി ചെറിയ ചതുര കഷണങ്ങളായി അരിയുക.ഇനി രണ്ടോ മൂന്നോ പച്ചമുളക് നെടുകെ കീറിയിടുക.ഒരു പൊടിയോളം ഇഞ്ചി ചെറുതായി ഒന്ന് ചതച്ചിടുക. മൂന്നു ടേബിള്‍ സ്പൂണ്‍ തൈര് ഇതില്‍ ചേര്‍ക്കുക,പാകത്തിന് ഉപ്പും … [Read more…]

തക്കാളി പൊട്ടിച്ചത്

ബാച്ചിലര്‍ സ്പെഷ്യല്‍ ആയ ഒരു റെസിപി ആണ് ഇന്നത്തെ പോസ്റ്റ്‌ ,ചപ്പാത്തിയോ ചോറോ എന്തായാലും അതിന്റെ കൂടെ പെട്ടെന്ന് ഒരു തട്ടിക്കൂട്ട് ആണിത്,ബാച്ചിലര്‍മാരുടെ മാത്രം കുത്തകയല്ല ഇതിപ്പോള്‍,കറികള്‍ക്ക് ക്ഷാമമമുള്ള പല സമയങ്ങളിലും നമ്മുടെ ഒരു പ്രയോഗമാണിത്. തക്കാളി പൊട്ടിച്ചത് /തക്കാളി പൊട്ടിക്കല്‍ അങ്ങനെ എന്ത് വേണമെങ്കിലും വിളിക്കാം… ഒരു ബൌളില്‍ രണ്ടു ഇടത്തരം തക്കാളി ,ഒരു ഇടത്തരം സവാള,രണ്ടു പച്ചമുളക് എന്നിവ കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക.ഇതിലേക്ക് പാകത്തിന്( ഏകദേശം മുക്കാല്‍ സ്പൂണ്‍ മതി) വെളിച്ചെണ്ണയും പാകത്തിന് … [Read more…]

ഉള്ളി സാലഡ്

കട്ട്ലറ്റിന്റെ കൂടെ കഴിയ്ക്കുവാൻ ഉണ്ടാക്കുന്ന ആ സാലഡ് ഇല്ലേ…..റെസ്റ്റോറന്റിൽ നിന്നും ചിക്കൻ ഫ്രൈയോ ഫ്രൈഡ് റൈസോ ഒക്കെ വാങ്ങുമ്പോൾ ചെറിയ പ്ലാസ്റ്റിക് കവറുകളിൽ കിട്ടുന്ന രുചികരമായ ആ സാലഡ് ………അത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.. ഒനിയന്‍ സാലഡ് : സവാള – 2 ഇടത്തരം പച്ചമുളക്- 2 നാരങ്ങാനീര് –ഒന്നിന്‍റെ ഉപ്പ് –പാകത്തിന് ഒരു ബൗളിൽ രണ്ട് സവാള നീളത്തിൽ കനം കുറച്ചു അരിയുക , ഒരു ചെറിയ നാരങ്ങായുടെ നീരോ അല്ലെങ്കിൽ 2 സ്പൂണ്‍ വിനാഗിരിയോ … [Read more…]

ചള്ളാസ്

ചള്ളാസ് ……… സാധാരണ ആയി ബിരിയാണിയുടെയും ഫ്രൈഡ് റൈസിന്‍റെ യും സൈഡ് ഡിഷ്‌ ആണ് ഇവന്‍,ചള്ളാസ് എന്നും സള്ളാസ് എന്നും പറയപ്പെടുന്നു. ചേരുവകള്‍: സവാള – 2 കനം കുറച്ചു അരിഞ്ഞത് പച്ച മുളക് – 2 എണ്ണം വട്ടത്തില്‍ അരിഞ്ഞത് തക്കാളി – 2 അരിഞ്ഞത് കറിവേപ്പില – 2 കതിര്‍ ഇഞ്ചി – ഒരു ടേബിള്‍ സ്പൂണ്‍ തീരെ ചെറുതായി അരിഞ്ഞത് തൈര്- അര കപ്പ്‌ ഉപ്പ് – പാകത്തിന് ഉണ്ടാക്കേണ്ട വിധം:- സവാള, … [Read more…]