എഗ്ഗ് സാൻവിച്ച്

എഗ്ഗ് സാൻവിച്ച് എത്ര രീതിയിൽ വേണമെങ്കിലും തയ്യാറാക്കാം.ഇത് അതിൽ ഒരു രീതി മാത്രമാണ്.പെട്ടെന്ന് ഒരു ബ്രേക്ഫാസ്റ്റ് വേണമെന്ന് ഉള്ളപ്പോൾ അതല്ലെങ്കിൽ നാലുമണി സ്നാക്ക് ആയോ ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുക.ഇത് വളരെ പെട്ടെന്ന് തയ്യാറാക്കാം. മൂന്നു മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു ഒഴിച്ച് ഒരു നുള്ള് ഉപ്പും ഒരു നുള്ള് കുരുമുളക് പൊടിയും രണ്ടു പച്ചമുളകു വട്ടത്തിൽ അരിഞ്ഞതും ഒരു സവാളയുടെ പകുതി കൊത്തിയരിഞ്ഞതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇനി ഒരു പാനിൽ മുട്ട മിക്സ് … [Read more…]

അച്ചപ്പം

അച്ചപ്പം ഉണ്ടാക്കുവാന്‍ പ്രധാനമായും വേണ്ടത് നല്ല നേര്‍മ്മയുള്ള പച്ച അരിപ്പൊടി ആണ്.വറു ക്കാത്ത അരിപ്പൊടി തന്നെ വേണം. ചേരുവകള്‍ പച്ചരി- രണ്ടു ഗ്ലാസ്സ്‌/ അല്ലെങ്കില്‍ അരിപ്പൊടി- രണ്ടു ഗ്ലാസ്‌ (ഏതെങ്കിലും ഒന്ന് മതി.) മൈദാ- മുക്കാല്‍ കപ്പ്‌ തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടെ എള്ള്—കുറച്ച് ജീരകം- ഒരു നുള്ള് പഞ്ചസാര- മധുരം അനുസരിച്ച് മുട്ട- മൂന്ന്‍ എണ്ണം എണ്ണ- വറുക്കുവാന്‍ തയ്യാറാക്കുന്ന വധം : ഒന്നുകില്‍ രണ്ടു കപ്പ്‌ അരി എടുത്തു ഒരു മണിക്കൂര്‍ കുതിര്‍ത്തു കഴുകി … [Read more…]

ചേമ്പ് വറുത്തത്

നാല് മണി ആകുമ്പോള്‍ ചായയുടെ കൂടെ എന്താ ഒരു പലഹാരം ….. എന്ന് ആലോചിച്ചു നില്‍ക്കാത്ത ആരെങ്കിലും ഉണ്ടോ… ഒരു ഐഡിയയും കിട്ടാതെ ഒടുവില്‍ പാക്കെറ്റില്‍ കിട്ടുന്ന വറുത്ത സാധനങ്ങളെ ആശ്രയിക്കും..അല്ലേ ഇന്ന് നാല് മണിയ്ക്ക് ചായയുടെ കൂടെ നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള ചേമ്പ് വറുത്തത് തന്നെ ആകട്ടെ… ചക്ക വറ്റല്‍ ,ചേമ്പ് വറുത്തത് ഇങ്ങനെ ഉള്ള പലഹാരങ്ങള്‍ ഒക്കെ നൊസ്റ്റാള്‍ജിയയിലേക്ക് തള്ളാന്‍ വരട്ടെ. ഇതൊക്കെ നമുക്കും ചെയ്യാവുന്നതേ ഉള്ളൂ. ചേമ്പ് വറുത്തത് ………………………………. ശീമചേമ്പ് ഇരിപ്പുണ്ട് … [Read more…]

പയര്‍ പുഴുങ്ങിയത്

പയര്‍ പുഴുങ്ങിയത് അലസമായ നാലുമണി നേരങ്ങളിലെ ചായയോടൊപ്പവും … എന്തെങ്കിലും കറിക്ക് പയർ പുഴുങ്ങുമ്പോൾ അമ്മയെ സോപ്പിട്ടു ഒരു ചെറിയ പിഞ്ഞാണത്തിൽ ചെറുപയറും പഞ്ചസാരയും തേങ്ങയും ചേർത്ത് കൊറിച്ചുകൊണ്ട് ഉമ്മറപ്പടിയിൽ കാലു നീട്ടിയിരുന്നു ഒന്നായ് ഒഴുകിനീങ്ങി പിന്നെയും മുറിഞ്ഞു അകലേക്ക്‌ നീങ്ങുന്ന മേഘ തുണ്ടുകളെ നോക്കി യിരുന്ന കുട്ടിക്കാലം…. ഈ നനുത്ത ഓർമ്മകളൊക്കെ നമ്മുടെ നാഗരിക ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മെ കുട്ടിയുടുപ്പ് കാരാക്കി തൊടിയിൽ ഓടിക്കളിപ്പിക്കും .ശരിയല്ലേ.. ചേരുവകള്‍ പയര്‍- അര കപ്പ്‌ തേങ്ങ ചിരകിയത്- 3 … [Read more…]

മുളക് ബജി

നാലുമണി യ്ക്ക് ചായയുടെ കൂടെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പലഹാരം. മുളക് ബജി ചേരുവകള്‍ കടല മാവ് – 1 കപ്പ്‌ കാശ്മീരി മുളക് പൊടി – 1 ടീസ്പൂണ്‍ കായപ്പൊടി –ഒരു നുള്ള് ഉപ്പ് – പാകത്തിന് മഞ്ഞള്‍പ്പൊടി- ഒരു നുള്ള് ബജി മുളക് -6 എണ്ണം തയ്യാറാക്കുന്ന വിധം മുളക് കഴുകി തുടച്ചു വരഞ്ഞു വെയ്ക്കുക. ഒരു ബൌളില്‍ കടലമാവ് ,മുളക് പൊടി.മഞ്ഞള്‍പ്പൊടി ,ഉപ്പ് ,കായം എന്നിവ എടുത്തു പാകത്തിന് വെള്ളം ഒഴിച്ച് … [Read more…]

ഒനിയന്‍ പകോട

ഒനിയന്‍ പകോട …………….. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാല് മണി പലഹാരം ആണിത്.ഉള്ളിവടയുടെ അതെ രുചി ഒക്കെ കിട്ടും.ഒന്ന് ട്രൈ ചെയ്തു നോക്കു… ചേരുവകളും തയ്യാറാക്കുന്ന വിധവും കടലമാവ് ഒരു കപ്പ്‌ ,കാശ്മീരി മുളകുപൊടി എരിവിനു അനുസരിച്ച് എടുക്കുക ഒരു ടീസ്പൂണ്‍ എടുക്കാം , കായം ഒരു നുള്ള് , സവോള രണ്ടെണ്ണം നീളത്തില്‍ കീറിയത്,മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍, മല്ലിയില നുറുക്കിയത് ഒരു പിടിയോളം ,പാകത്തിന് ഉപ്പു എന്നിവ കുറച്ചു വെള്ളം ചേര്‍ത്ത് കുഴച്ചു വയ്ക്കുക. … [Read more…]

അവലുണ്ട

റവ ലഡ്ഡു ,കോണ്‍ ഫ്ലേക്സ് ലഡ്ഡു എന്നിവ നേരത്തെ പോസ്റ്റ്‌ ചെയ്തിരുന്നല്ലോ , ഇനി അവല്‍ ലഡ്ഡു കൂടി ഉണ്ടാക്കി നോക്കൂ . 300 ഗ്രാം അവല്‍ എടുത്തു ഒരു പാനില്‍ ഇട്ടു ചെറുതായി വറുത്തെടുത്തു ഒരു പാത്രത്തില്‍ മാറ്റി വയ്ക്കുക..ഇതേ പാനില്‍ തേങ്ങാ ചിരകിയത് (ഒരു മുറി തേങ്ങാ എടുത്താലും കുഴപ്പമില്ല ) ഇട്ടു ചെറുതായി ചൂടാക്കിയെടുത്ത് അവലിന്റെ കൂടെ മാറ്റി വയ്ക്കുക.. ഇനി ഇതേ പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് കാല്‍ … [Read more…]

റവ ലഡ്ഡു

വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന രുചികരമായ ഒരു മധുര പലഹാരമാണിത്. ആവശ്യമായവ : റവ – 1 കപ്പ് പഞ്ചസാര പൊടിച്ചത് – 1/2 കപ്പ് ( മധുരം ആവശ്യത്തിനനുസരിച്ച് കൂട്ടാവുന്നതും കുറക്കാവുന്നതുമാണ് ) ചെറു ചൂട് പാല്‍ – ഏകദേശം 1/4 കപ്പ് ഏലക്കാ പൊടിച്ചത് – 1/2 ടീസ്പൂണ്‍ നെയ്യ് – 1 ടേബിള്സ്പൂ ണ്‍ കശുവണ്ടിപ്പരിപ്പ് – 10 -15 എണ്ണം ഉണക്ക മുന്തിരി – 10 -15 എണ്ണം തേങ്ങാ തിരുമ്മിയത് … [Read more…]

കേരള മിക്ചര്‍

ഒരിക്കല്‍ എന്റെ വീട്ടില്‍ ഒരു അച്ചനും കുടുംബവും വന്നു.അന്ന് ഞാന്‍ ഉണ്ടാക്കിയ വാനില കോഫിയും അമ്മ ഉണ്ടാക്കിയ മിക്ചറും അവരെ സല്ക്കരിയ്ക്കാന്‍ കൊടുത്തപ്പോള്‍ ഈ മിക്ചര്‍ ബേക്കറിയില്‍ നിന്നും വാങ്ങിയതല്ല എന്ന് പറഞ്ഞിട്ട് അവര്‍ വിശ്വസിച്ചില്ല, ബേക്കറികളി മാത്രം കണ്ടിരുന്ന മിക്ചര്‍ ഇപ്പോള്‍ നമ്മുടെ വീടുകളിലും വളരെ എളുപ്പത്തില്‍ നല്ല രുചിയോടെ ഒരു മായവുമില്ലാതെ ഉണ്ടാക്കം . ചേരുവകളും ഉണ്ടാക്കുന്ന രീതിയും അനുസരിച്ച് പല സ്റൈലിലും ഉള്ള മിക്ചര്‍ ഉണ്ടാക്കാം. എന്റെ അമ്മയുടെ സ്റ്റൈല്‍ ആണ് ഞാന്‍ … [Read more…]

ഏത്തയ്ക്ക മടക്കപ്പം

കിഡ്സ്‌ സ്പെഷ്യല്‍ ആണ് ഇന്നത്തെ പോസ്റ്റ്‌ ,കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് ബ്രേക്ഫാസ്റ്റ് ആയോ നാലുമണി സ്നാക്ക് ആയോ കഴിയ്ക്കാവുന്നതാണ്.ഏത്തയ്ക്ക മടക്കപ്പം ഏത്തയ്ക്ക കഴിയ്ക്കുവാൻ മടിയുള്ള കുട്ടികൾക്ക് കൊടുക്കുവാൻ നല്ലതാണ്. തയ്യാറാക്കുന്ന വിധം : രണ്ടു കപ്പ് മൈദാ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ദോശ മാവിന്റെ പരുവത്തില്‍ കലക്കി വയ്ക്കുക. ഇനി ഒരു പ്ലേറ്റില്‍ ഒരു ഏത്തയ്ക്ക ചെറിയ കഷങ്ങളായി അരിഞ്ഞു വയ്ക്കുക,നാല് സ്പൂണ്‍ തേങ്ങ തിരുമ്മിയത് ,കുറച്ചു പഞ്ചസാര,രണ്ടു നുള്ള് ഏലയ്ക്കപ്പൊടി എന്നിവ കൂടി … [Read more…]