അപ്പത്തിനു അരി അരയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ യീസ്റ്റ് അല്ലെങ്കില്‍ ബേക്കിംഗ് സോഡാ ചേര്‍ക്കണം അല്ലെ.വെള്ളയപ്പം,പാലപ്പം ഇവയൊക്കെ നമ്മുടെ തനതായ നാടന്‍ രുചികള്‍ നിറഞ്ഞ വിഭവങ്ങള്‍ ആണ്,പക്ഷെ പലര്‍ക്കും യീസ്റ്റ് ഒക്കെ ചേര്‍ത്തു ഉണ്ടാക്കി കഴിയ്ക്കുമ്പോള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട് എന്ന് കേള്‍ക്കാം.അല്ല ശെരിക്കും എനിക്കും പലപ്പോഴും ഉണ്ടായിട്ടുണ്ട്.ഇതിനൊരു ടിപ് ഉണ്ട് ,അതും നമ്മുടെ അമ്മയുടെയും അമ്മച്ചിയുടെയും ഒക്കെ ചെറിയ ഒരു പൊടിക്കൈ ആണ്.

സാധാരണയായി അപ്പത്തിനു മാവ് യീസ്റ്റ് ചേര്‍ത്തു അരച്ച് വെയ്ക്കും,അത് രാവിലെ നല്ലത് പോലെ പുളിച്ചു പൊങ്ങിയിട്ടുണ്ടാകും.അപ്പോള്‍ ഈ മാവില്‍ നിന്നും രണ്ടു ടേബിള്‍സ്പൂണ്‍ മാവ് എടുത്തു ഒരു ചെറിയ കുപ്പിയില്‍ നല്ലത് പോലെ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുക.നിങ്ങള്‍ അടുത്ത പ്രാവശ്യം അപ്പത്തിനു യീസ്റ്റ് ചേര്‍ക്കാതെ അരച്ച് കഴിഞ്ഞു ഈ മാറ്റി വെച്ചിരിയ്ക്കുന്ന രണ്ടു സ്പൂണ്‍ മാവ് ചേര്‍ത്തു കലക്കി വെച്ചാല്‍ മതി.നല്ലതുപോലെ മാവ് പൊങ്ങും ,നിങ്ങള്ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാകുകയുമില്ല….ഒന്ന് ചെയ്തു നോക്ക്…ഒരാഴ്ച വരെ ഈ മാവ് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം,കേടാകുകയില്ലാ.

കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കെ ഈ വിദ്യ അറിയൂ ,അവര്‍ ഇതിനെ പുളിപ്പ് എന്നാ പറയുന്നത്.ഫ്രിഡ്ജില്‍ നിന്നും എടുത്തു പുറത്തു വെച്ച് തണുപ്പ് മാറിയ ശേഷം വേണം എടുക്കാന്‍.

Leave a Reply

Your email address will not be published. Required fields are marked *