സാധാരണ നമ്മള്‍ ദോശയും ഇഡലിയും അപ്പവും ഒക്കെ ഉണ്ടാക്കുവാന്‍ അരി അരയ്ക്കുവാന്‍ ഒന്നുകില്‍ രാവിലെയോ അല്ലെങ്കില്‍ ഉച്ചയ്ക്കോ ഒക്കെ ആണ് അരി വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു വയ്ക്കുന്നത് .
ഇനി ചിലപ്പോള്‍ അത് മറന്നു പോയി എന്നിരിയ്ക്കട്ടെ.വൈകുന്നേരം ആണ് ഓര്‍ത്തത്‌…

അപ്പോള്‍ എന്ത് ചെയ്യും. ശോ !!! എന്ന് തലയ്ക്കു കൈ കൊടുത്ത് നില്ക്കാൻ വരട്ടെ ….വഴിയുണ്ട്

എങ്കില്‍ അപ്പോള്‍ തന്നെ അരിയായാലും ഉഴുന്നായാലും നല്ലത് പോലെ കഴുകി നല്ല തിളച്ച ചൂടു വെള്ളത്തില്‍ ഇട്ടു വെച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ അരച്ച് എടുത്തു വയ്ക്കുക. അര മണിക്കൂറില്‍ കൂടുതല്‍ ഇട്ടു വെയ്ക്കണ്ട.നാല് മണിക്കൂര്‍ കഴിയുമ്പോള്‍ ദോശയോ ഇഡലിയോ അപ്പമോ ചുടാവുന്നതാണ്.

പക്ഷെ രാവിലെ ഉണ്ടാക്കിയാല്‍ നല്ല സോഫ്റ്റ്‌ ആയ ദോശയും അപ്പവും കിട്ടും….ഒന്ന് ചെയ്തു നോക്കൂ ..ഇത് സ്ഥിരമായി മറന്നു പോകുന്ന പല അമ്മമാരുടെയും പൊടിക്കൈ ആണ്.അരി നല്ലത് പോലെ കുതിര്‍ന്നില്ലെങ്കില്‍ നമ്മുടെ മിക്സി കടക്കും,അതുകൊണ്ട് അര മണിക്കൂര്‍ എങ്കിലും കുതിര്‍ത്തിട്ടു വേണം അരയ്ക്കുവാന്‍.

Leave a Reply

Your email address will not be published. Required fields are marked *