തണ്ണിമത്തങ്ങ ജ്യൂസ്

തണ്ണിമത്തങ്ങ എല്ലാര്ക്കും ഇഷ്ടമാണ്.ഇത് വെറുതെ കഴിയ്ക്കുവാന്‍ ആണ് ഏറ്റവും നല്ലത്,എന്നാല്‍ ഇത് ജ്യുസ് ആയിട്ടും നല്ലതാണ്.അത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആവശ്യമായവ ഇവിടെ ഒരു ഗ്ലാസ്‌ ജ്യുസിനു വേണ്ട അളവാണ് പറയുന്നത്. തണ്ണിമത്തങ്ങ – ചെറിയ കഷങ്ങള്‍ ആയി മുറിച്ചത് ഒരു കപ്പ്‌ ,ടീ കപ്പ്‌ എടുക്കാം. ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍ ഐസ് കട്ട- മൂന്നെണ്ണം പഞ്ചസാര- മധുരം അനുസരിച്ച് തയ്യാറാക്കുന്ന വിധം ഇത് എല്ലാം കൂടി മിക്സറില്‍ അടിച്ചു കഴിയ്ക്കുവാന്‍ നല്ലതാണ്.ഞാന്‍ അങ്ങനെയാണ്പ … [Read more…]

തക്കാളി കറി(ബാച്ചിലര്‍ സ്പെഷ്യല്‍ )

തക്കാളി കറി ബാച്ചിലര്‍സിനു തയ്യാറാക്കാന്‍ കുറച്ചു ടിപ്സ് പറയാം.വെളിച്ചെണ്ണ യ്ക്ക് പകര സാധാരണ എണ്ണ ഉപയിക്കാം.വെളുത്തുള്ളി ഒഴിവാക്കാം.ഇഞ്ചി ഉണ്ടാകണം കേട്ടോ.പിന്നെ ഗരം മസാല ഇല്ലെങ്കില്‍ ചിക്കന്‍ മസാല വാങ്ങുന്നത് ചേര്‍ത്താല്‍ മതി.പച്ചമുളക് നിര്‍ബന്ധമില്ല.ബാക്കി എല്ലാം അതെ പോലെ ചെയ്യുക. തക്കാളി – ഇടത്തരം മൂന്നെണ്ണം സവാള- ഒരെണ്ണം,ഇടത്തരം ഇഞ്ചി- ഒരു ചെറിയ കഷ്ണം വെളുത്തുള്ളി – മൂന്ന് അല്ലി പച്ചമുളക്- ഒരെണ്ണം കാശ്മീരി മുളക് പൊടി – ഒരു ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍ ഗരം മസാല … [Read more…]

കാപ്സികം തോരന്‍

കാപ്സികം തോരന്‍ എളുപ്പമാണ് ഉണ്ടാക്കുവാന്‍,അല്പം രുചി കൂട്ടുവാന്‍ ആണ് മുട്ട ചേര്‍ത്തിരിയ്ക്കുന്നത്.വെജിറ്റെറിയന്‍ ആയിട്ടുള്ളവര്‍ മുട്ട ചേര്‍ക്കാതെ ഉണ്ടാക്കി നോക്കിയാല്‍ മതി ട്ടോ… ******************** ആവശ്യമായവ : കാപ്സികം പച്ച , ചുവപ്പ് , മഞ്ഞ – ഓരോന്ന് വീതം മുട്ട – 2 തേങ്ങാ തിരുമ്മിയത്‌ – അര കപ്പ്‌ സവാള – ചെറിയത് ഒരെണ്ണം പച്ചമുളക് – 3 തേങ്ങാ തിരുമ്മിയത്‌ – 1/4 കപ്പ്‌ മഞ്ഞള്‍പ്പൊടി – ഒരു നുള്ള് ഇഞ്ചി – ഒരു … [Read more…]

സോഫ്റ്റ്‌ ഇടിയപ്പം ടിപ്സ്

ഇടിയപ്പം ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല എന്ന് പലപ്പോഴും തോന്നാറില്ലേ. !!!! ” ഇടിയപ്പം നല്ല മാര്‍ദ്ദവം ആയി കിട്ടുവാന്‍ അരിപ്പൊടി വെട്ടിത്തിളച്ച ചൂട് വെള്ളത്തില്‍ കുഴച്ചാല്‍ മതിയാകും. ” ചെയ്യേണ്ടത് : ഒരു പാത്രത്തില്‍ അരിപ്പൊടി എടുത്തു തിളച്ച വെള്ളം ഒഴിച്ച് സ്പൂണ്‍ ഉപയോഗിച്ച് കുഴയ്ക്കുക.കൈ പൊള്ളുന്ന ചൂട് ആണ് അതുകൊണ്ടാണ് സ്പൂണ്‍ ഉപയോഗിയ്ക്കാന്‍ പറഞ്ഞത്. നിങ്ങള്‍ ട്രൈ ചെയ്തു നൊക്കൂ ,തീര്‍ച്ചയായും നല്ല മാര്‍ദ്ദവമേറിയ ഇടിയപ്പം നിങ്ങള്‍ക്ക് ഉണ്ടാക്കാം. ഇനി ഇതുമല്ലെങ്കില്‍ മറ്റൊരു ടിപ് ഉണ്ട്.ചൂടുവെള്ളത്തില്‍ … [Read more…]

എണ്ണ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

വളരെ തിരക്കേറിയ ജീവിതരീതിയാണ് നമുക്കുള്ളത്. അതിനാൽ തന്നെ എണ്ണ തേച്ച് കുളി എന്നത് പുതയി തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. പഴയ തലമുറയിൽത്തന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ കർക്കിടക ചികിത്സ പോലെയുള്ളക്കായി എണ്ണ തേച്ച് കുളിക്കുന്നത്. സന്ധികളിലൊ മറ്റോ വേദന വന്നാൽ ഏതങ്കിലും തൈലമോ കുഴമ്പോ പുരട്ടുന്നതിന് ഇപ്പോഴും കുറച്ചു കൂടി പ്രചാരമുണ്ട്.എണ്ണ തേച്ചു കുളിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ … [Read more…]

ബീന്‍സ് തോരന്‍

ബീന്‍സ് തോരന്‍ നല്ല രീതിയില്‍ തയ്യാറാക്കിയാല്‍ വളരെ രുചിയുള്ള ഒരു തോരന്‍ ആണ്.ഇത് ഒരുപാടങ്ങ്‌ വേവിയ്ക്കരുത്.ഇതില്‍ ചേര്‍ക്കുന്ന തേങ്ങ നല്ലത് പോലെ ചതച്ചു ചേര്‍ക്കണം.എങ്കില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന ബീന്‍സ് തോരന്‍ നല്ല ടേസ്റ്റ് ആയിരിക്കും. ആവശ്യമായവ ബീന്‍സ്- രണ്ടു പിടി തേങ്ങ ചിരകിയത്- അര കപ്പ്‌ പച്ചമുളക് – രണ്ട് വെളുത്തുള്ളി- ഒരു അല്ലി കുഞ്ഞുള്ളി- പതിനഞ്ചു എണ്ണം/അല്ലെങ്കില്‍ ഒരു ചെറിയ സവാള ജീരകം- കാല്‍ ടീസ്പൂണ്‍(പൊടിയല്ല) കറിവേപ്പില – ഒരു കതിര്‍പ്പ് ഉപ്പ് – പാകത്തിന് … [Read more…]

കോളിഫ്ലവര്‍ തീയല്‍

തീയല്‍ എന്ന് കേള്‍ക്കുമ്പോള്‍ സാധാരണ ആയി ഉരുളക്കിഴങ്ങ് ,വെണ്ടയ്ക്ക ,വഴുതനങ്ങ,ഉള്ളി ഇത്യാദി കൊണ്ട് ഉണ്ടാക്കിയ തീയലുകള്‍ ആണല്ലോ നമ്മള്‍ ഉണ്ടാക്കാറുള്ളത്.എന്നാല്‍ അല്പം വ്യത്യസ്തമായി കോളി ഫ്ലവര്‍ ,ബ്രോക്കോളി എന്നിവ കൊണ്ടും നമുക്ക് തീയല്‍ ഉണ്ടാക്കാം..ബ്രോക്കോളി തീയല്‍ നേരത്തെ പേജില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കോളിഫ്ലവര്‍ തീയല്‍ റെസിപി നോക്കാം . കോളിഫ്ലവര്‍ തീയല്‍ ആവശ്യമായവ : കോളിഫ്ലവര്‍ – ഇടത്തരം ഒന്ന് തേങ്ങാ തിരുമ്മിയത്‌ – 2 കപ്പ്‌ കുഞ്ഞുള്ളി – 10 – 15 വെളുത്തുള്ളി – … [Read more…]

കേരള ചിക്കന്‍ സ്റ്റ്യൂ

സാധാരണയായി തയ്യാറാക്കുന്ന റെസിപി അല്ല ഇത്.പത്തനംതിട്ടയില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള ഒരു ഡിഷ്‌ ആണിത്.ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാതെ തേങ്ങ അരച്ചു ആണ് ചേര്‍ക്കുന്നത്. ക്രിസ്മസിനും ഈസ്റ്ററിനും കൂടാതെ വിവാഹ വിരുന്നുകള്‍ക്കും ഒക്കെ അപ്പത്തിന്റെ കൂടെ വിളമ്പുന്ന ഒരു സ്വാദിഷ്ടമായ ചിക്കന്‍ വിഭവമാണ് ചിക്കന്‍ സ്റ്റ്യൂ. വെള്ളയപ്പം, പാലപ്പം , ബ്രെഡ്,പുട്ട് എന്നിവയ്ക്കൊപ്പം നല്ല ഒരു കോമ്പിനേഷന് ആണ് ഇത്. ആവശ്യമായവ :- ചിക്കന് – ഒരു കിലോ ( ചെറിയ കഷണങ്ങള് ആയി മുറിച്ചത് ) ഉരുളകിഴങ്ങ് … [Read more…]

പച്ച തക്കാളി – പരിപ്പ് തോരന്‍

പച്ച തക്കാളി – പരിപ്പ് തോരന്‍ ………………………….. പച്ച തക്കാളി ഉപയോഗിച്ചു ഉണ്ടാക്കാന്‍ പറ്റുന്ന ഏറ്റവും രുചികരമായ ഒന്നാണ് ഈ തോരന്‍,അതില്‍ കുറച്ചു പരിപ്പും കൂടി ചേര്‍ത്താല്‍ രുചി കൂടും. ആവശ്യമായവ: പച്ച തക്കാളി – 3 പരിപ്പ് – 1/2 കപ്പ്‌ പച്ചമുളക് – 2 എണ്ണം തേങ്ങാ തിരുമ്മിയത്‌- 1/4 കപ്പ്‌ ജീരകം – ഒരു നുള്ള് മഞ്ഞപ്പൊടി – ഒരു നുള്ള് കടുക് കറി വേപ്പില ഉപ്പ് എണ്ണ – പാകത്തിന് തയ്യാറാക്കുന്ന … [Read more…]

എഗ്ഗ് സാൻവിച്ച്

എഗ്ഗ് സാൻവിച്ച് എത്ര രീതിയിൽ വേണമെങ്കിലും തയ്യാറാക്കാം.ഇത് അതിൽ ഒരു രീതി മാത്രമാണ്.പെട്ടെന്ന് ഒരു ബ്രേക്ഫാസ്റ്റ് വേണമെന്ന് ഉള്ളപ്പോൾ അതല്ലെങ്കിൽ നാലുമണി സ്നാക്ക് ആയോ ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുക.ഇത് വളരെ പെട്ടെന്ന് തയ്യാറാക്കാം. മൂന്നു മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു ഒഴിച്ച് ഒരു നുള്ള് ഉപ്പും ഒരു നുള്ള് കുരുമുളക് പൊടിയും രണ്ടു പച്ചമുളകു വട്ടത്തിൽ അരിഞ്ഞതും ഒരു സവാളയുടെ പകുതി കൊത്തിയരിഞ്ഞതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇനി ഒരു പാനിൽ മുട്ട മിക്സ് … [Read more…]