ചള്ളാസ്

ചള്ളാസ് ……… സാധാരണ ആയി ബിരിയാണിയുടെയും ഫ്രൈഡ് റൈസിന്‍റെ യും സൈഡ് ഡിഷ്‌ ആണ് ഇവന്‍,ചള്ളാസ് എന്നും സള്ളാസ് എന്നും പറയപ്പെടുന്നു. ചേരുവകള്‍: സവാള – 2 കനം കുറച്ചു അരിഞ്ഞത് പച്ച മുളക് – 2 എണ്ണം വട്ടത്തില്‍ അരിഞ്ഞത് തക്കാളി – 2 അരിഞ്ഞത് കറിവേപ്പില – 2 കതിര്‍ ഇഞ്ചി – ഒരു ടേബിള്‍ സ്പൂണ്‍ തീരെ ചെറുതായി അരിഞ്ഞത് തൈര്- അര കപ്പ്‌ ഉപ്പ് – പാകത്തിന് ഉണ്ടാക്കേണ്ട വിധം:- സവാള, … [Read more…]

”ഗുഡ്ബൈ ”കൊളെസ്റ്റെറോള്‍

അയ്യോ !! എനിക്ക് കൊളെസ്റ്റെറോള്‍ എന്ന് പേടിക്കുന്നവര്‍ക്കായി ……. പല പേജുകളിലും നിങ്ങള്ക്ക്ആ ഈ പോസ്റ്റ്‌ കാണാം .ഞാന്‍ എഴുതി ഉണ്ടാക്കിയ ആയിരക്കണക്കിനു ആളുകള്‍ ഷെയര്‍ ചെയ്ത എന്റെ പോസ്റ്റ് ആണിത് …….. പലരും പരീക്ഷിച്ചു വിജയിച്ചതും വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒരു മിക്സ് ..ഈ ഔഷധക്കൂട്ട് ..നിങ്ങളില്‍ കുറെ പേര്ക്ക് ഇതിനോടകം ഇതറിയാം ,പലരും ഇത് ഉപയോഗിക്കുന്നുമുണ്ട് എന്നറിയാം. എന്നാലും അറിയാത്ത ആര്‍ക്കെങ്കിലും ഒക്കെ പ്രയോജനപ്പെടട്ടെ.. കൊളെസ്റ്റെറോള്‍ ഇന്ന് ഒരു വില്ലന്‍ ആയി നമ്മുടെ ജീവിതത്തില്‍ … [Read more…]

ഉഴുന്നു വട

ഉഴുന്നു വട ഉണ്ടാക്കാൻ ശ്രമിച്ചു ഇതുവരെ ശെരിയായി കിട്ടാത്തവർക്കായി ഇനി എളുപ്പമാണ് കേട്ടോ…. കുറച്ചു ടിപ്സ്ചേർത്തു വിശദമായി റെസിപി ഇടുന്നു . ഉഴുന്നു വട : ഒന്നര കപ്പ്‌ ഉഴുന്ന് നന്നായി കഴുകി രണ്ടു മണിക്കൂർ കുതിരാൻ വയ്ക്കുക.ഇനി ഒരു ഗ്രൈണ്ടർ / മിക്സർ ജാറിൽ ഉഴുന്ന് വെള്ളം തളിച്ചു അരച്ചെടുക്കുക.ഗ്രൈണ്ടർ ആണ് ഇത് അരയ്ക്കാൻ നല്ലത്.മിക്സർ വഴങ്ങുന്നില്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് ഓരോ സ്പൂണ്‍ വീതം വെള്ളം ഒഴിച്ച് അരച്ചെടുക്കാം.അരച്ച മാവ് ഒരു പാത്രത്തിലേയ്ക്ക് മാറ്റി വെയ്ക്കുക. രണ്ടോ … [Read more…]

മടക്കപ്പം / ലവ് ലെറ്റര്‍

കുട്ടിക്കാലത്ത് സ്കൂൾ കഴിഞ്ഞു വരുമ്പോൾ മിക്കപ്പോഴും കിട്ടാറുള്ള ഒരു നാലു മണി പലഹാരമാണ് ഇത്, അതേ പോലെ തന്നെ ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ചവർക്കും മടക്കപ്പം മെസ്സിലെ ഒരു സ്ഥിരം പലഹാരമായിരുന്നു . സാധാരണയായി ഗോതമ്പ് കൊണ്ടോ മൈദാ കൊണ്ടോ ഉണ്ടാക്കുന്ന ഈ പലഹാരം പ്രഭാത ഭക്ഷണമായോ നാല് മണി പലഹാരമായോ കഴിയ്ക്കാവുന്നതാണ് .തലയിണയപ്പം എന്നും പേരുണ്ട് . ആവശ്യമായവ : മൈദാ /ഗോതമ്പ് – ഒരു കപ്പ്‌ തേങ്ങാ ചിരവിയത് – 4 ടേബിള്‍ സ്പൂണ്‍ പഞ്ചസാര … [Read more…]

ഇടിവെട്ട് മീന്‍ കറി /അമ്മയുടെ മീന്‍കറി

അമ്മ ഒരു പാചക വിദഗ്ധയാണ് ,അമ്മയില്‍ നിന്നും പഠിച്ച പാചക വിധികളാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇവിടെ ഷെയര്‍ ചെയ്തിട്ടുള്ളത്.. വീട്ടില്‍ ക്രിസ്മസിനും ഈസ്റ്ററിനും ഒക്കെ എല്ലാ ബന്ധുക്കളും ഒരുമിച്ചു കൂടും,അന്ന് അമ്മയുടെ പാചകത്തിന്‍റെ പ്രധാന ആകര്‍ഷണം ഈ മീന്‍കറിയും കപ്പ വേവിച്ചതും നല്ല നാടന്‍ ബീഫ് കറിയും ഒക്കെയാണ്. അമ്മയുടെ മീന്‍കറിയുടെ ചേരുവകളും തയ്യാറാക്കുന്ന വിധവും ഞാന്‍ വേറെ ഒരു പോസ്റ്റില്‍ പറഞ്ഞു തന്നതാണ്, ഈ മീന്‍കറിയില്‍ നാട്ടിലെ വെളുത്തുള്ളിയും ഇഞ്ചിയും ഒക്കെയാണ് ചേര്‍ക്കുക.ഇന്ന് അമ്മയുടെ … [Read more…]

ചിക്കന്‍ ഫ്രൈഡ് റൈസ്

റെസ്റ്റോറന്റുകളില്‍ മാത്രം കിട്ടിയിരുന്ന ഫ്രൈഡ് റൈസ് അതേ രുചിയോടെ നമ്മുടെ‍ വീടുകളിലും ഉണ്ടാക്കാം . ഫ്രൈഡ് റൈസ് എല്ലാവർക്കും , പ്രത്യേകിച്ച് കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് ,പക്ഷെ പലര്‍ക്കും ഇത് ഉണ്ടാക്കാന്‍ അറിയില്ല .എങ്കില്‍ ചിക്കന്‍ ഫ്രൈഡ് റൈസിന്‍റെ ഈ റെസിപി നിങ്ങള്‍ ട്രൈ ചെയ്തു നോക്കൂ .വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍. ഇതിന് ആവശ്യമായ സാധനങ്ങള്‍ കൂടുതല്‍ ആണെങ്കിലും ഉണ്ടാക്കുന്ന സമയം കുറവും , രീതി വളരെ എളുപ്പമുള്ളതുമാണ് . ചിക്കന്‍ ഫ്രൈഡ് റൈസ് *********************** … [Read more…]

തേനില്‍ പതിയിരിക്കുന്ന അപകടം

കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഇത് പോസ്റ്റ്‌ ചെയ്യേണ്ടി വന്നത്. എന്റെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സ്ഥിതി വളരെ വഷളായിരുന്നു.ഉടന്‍ തന്നെ വെന്റലേറ്ററിലാക്കുകയാണ് ചെയ്തത്.അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഏകദേശം ഒരാഴ്ചയോളം വെന്റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നു.എന്തായാലും ജീവന്‍ രക്ഷപെട്ടു.തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്കു പോകുന്നു. ഇനി കാര്യത്തിലേക്ക് വരാം.ഇവിടെ സംഭവിച്ചത് എന്താണെന്നു അറിയാമോ നമ്മള്‍ ഇന്ന് ജീവിക്കുന്ന ഈ ലോകത്തില്‍ മിക്കവാറും എല്ലാ സാധനങ്ങളിലും മായം … [Read more…]

കപ്പയും ചേമ്പും പുഴുങ്ങിയതും കാ‍ന്താരി മുളക് ഉടച്ചതും

കപ്പയും ചേമ്പും പുഴുങ്ങിയതും കാ‍ന്താരി മുളക് ഉടച്ചതും ********************************************************** മലയാളികളുടെ മഴക്കാലത്തെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..കുട്ടിക്കാലത്ത് എന്റെ അമ്മവീട്ടില്‍ പോകുമ്പോഴാണ് ഇതിന്റെ രുചി ശെരിക്കും അറിയുന്നത്. അമ്മയുടെ അമ്മ എന്റെ വല്യമ്മച്ചി നന്നായി പാചകം ചെയ്യുമായിരുന്നു.ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒക്കെ ഇത് കഴിക്കാറുണ്ട്. വലിയ ഒരു വാഴയിലയില്‍ കപ്പ ,കാച്ചില്‍,ചേമ്പ് ( കണ്ണന്‍ ചേമ്പ് ആണ് കൂടുതല്‍ രുചി) ,ചേന എല്ലാം കൂടി കലത്തില്‍ പുഴുങ്ങി വാഴയിലയിലേക്ക് കുടഞ്ഞിടും, ഇലയുടെ വശങ്ങളില്‍ കാ‍ന്താരി മുളകും കുഞ്ഞുള്ളിയും ഉടച്ചത് പച്ച … [Read more…]

കോവയ്ക്ക തോരന്‍

പ്രമേഹ രോഗികള്‍ക്ക് കോവയ്ക്കയും അതിന്റെ ഇലയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. കോവയ്ക്ക പ്രകൃതിയില്‍ നിന്നും കിട്ടുന്ന ഇന്‍സുലിന്‍ പോലെയാണ് .കോവയ്ക്കചെടിയുടെ എല്ലാ ഭാഗങ്ങള്‍ക്കും ഔഷധ ഗുണമുണ്ട് എങ്കിലും ഇലകള്‍ക്ക് ആണ് ബ്ലഡ്‌ ഷുഗര്‍ നിയന്ത്രിക്കുവാന്‍ ഉള്ള കഴിവ് കൂടുതല്‍. കോവയില കൊണ്ട് രുചികരമായ തോരന്‍ ഉണ്ടാക്കാം.നമ്മുടെ ഒക്കെ വീട്ടു മുറ്റത്തു ഒരു കോവല്‍ വളര്‍ത്തുന്നതു നല്ലതാണ്. വിഷമയമില്ലാത്ത ആ കോവലില്‍ നിന്നും പറിച്ച കോവയ്ക്കയും ഇലയും ആണെങ്കില്‍ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഇവിടെ കോവയ്ക്ക … [Read more…]