ചള്ളാസ്
………
സാധാരണ ആയി ബിരിയാണിയുടെയും ഫ്രൈഡ് റൈസിന്‍റെ യും സൈഡ് ഡിഷ്‌ ആണ് ഇവന്‍,ചള്ളാസ് എന്നും സള്ളാസ് എന്നും പറയപ്പെടുന്നു.

ചേരുവകള്‍:

സവാള – 2 കനം കുറച്ചു അരിഞ്ഞത്

പച്ച മുളക് – 2 എണ്ണം വട്ടത്തില്‍ അരിഞ്ഞത്

തക്കാളി – 2 അരിഞ്ഞത്

കറിവേപ്പില – 2 കതിര്‍

ഇഞ്ചി – ഒരു ടേബിള്‍ സ്പൂണ്‍ തീരെ ചെറുതായി അരിഞ്ഞത്

തൈര്- അര കപ്പ്‌

ഉപ്പ് – പാകത്തിന്

ഉണ്ടാക്കേണ്ട വിധം:-

സവാള, കറി വേപ്പില, മുളക്, ഇഞ്ചി ഇവ ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കി വയ്ക്കുക.ഇളക്കിയതിനു ശേഷം ഏകദേശം പതിനഞ്ചു മിനിട്ട് മാറ്റി വയ്ക്കണം.

ഇനി തൈരും തക്കാളിയും ചേര്‍ത്തു ഇളക്കി വയ്ക്കുക.ഉപ്പ് പാകത്തിന് ആണോന്നു ഒന്ന് രുചിച്ചു നോക്കാന്‍ മറക്കണ്ട.പത്തു മിനിറ്റ് കഴിഞ്ഞു ഉപയോഗിയ്ക്കാം.

ചള്ളാസ് തയ്യാര്‍.

ടിപ്സ്:
ഇഞ്ചി ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല .
ഒരു ചെറിയ ടീസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചള്ളാസ്സില്‍ ചേര്‍ത്താല്‍ കൂടുതല്‍ രുചികരമാകും.

Leave a Reply

Your email address will not be published. Required fields are marked *