സാലഡ്.

പച്ചക്കറികള്‍ ,പഴങ്ങള്‍ എന്നിവ നമ്മുടെ ആഹാരത്തില്‍ ഉൾപ്പെടുത്തേണ്ടതിൻറെ ആവശ്യകത എല്ലാവർക്കും അറിയാം.ഫൈബര്‍ അഥവാ നാരുകള്‍ ,പ്രോട്ടീന്‍ ,വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവ ധാരാളമായി ഇവയില്‍ അടങ്ങിയിരിയ്ക്കുന്നു.നമ്മുടെ ആഹാരക്രമത്തില്‍ പ്രത്യേകിച്ച്മുപ്പതു വയസ്സ് കഴിഞ്ഞാല്‍ ഇവ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പല രോഗങ്ങളെയും ചെറുത്തുനില്‍ക്കുവാന്‍ ഉള്ള പ്രതിരോധശേഷി, കാന്‍സര്‍ കോശങ്ങളുടെ ത്വരിത ഗതിയിലുള്ള വളര്‍ച്ച തടയല്‍ ,കാൻസറിനെതിരെ ഉള്ള ചെറുത്തു നില്‍പ്പ്,ഹൃദയാരോഗ്യം,കണ്ണുകളുടെ ആരോഗ്യം ,എല്ലുകളുടെ ആരോഗ്യം അങ്ങനെ ഒരുപാട് പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങള്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഉണ്ട്. ഇതിന്‌ പുറമേ ഇവ കുട്ടികളുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിയ്പ്പിക്കുന്നതിനും ഉതകുന്നവയാണ്.
വിവിധ തരത്തിലുള്ള സാലഡുകള്‍ ഉണ്ട്.കോണ്‍ സാലഡ് ,തൈര് സാലഡ്,വെള്ളരിക്ക സാലഡ്, ഗ്രീക്ക് സാലഡ്,ട്യുണ സാലഡ്ചിക് പീസ്‌ ഒനിയന്‍ സാലഡ് ,ഉള്ളി സാലഡ് ,അങ്ങനെ പല തരത്തിലും പേരുകളിലും അറിയപ്പെടുന്ന സാലഡുകള്‍.

എന്നാല്‍ ഇന്ന് ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത് ബ്രേക്ഫാസ്റ്റ് ആയോ രാത്രിയില്‍ ചപ്പാത്തിയുടെ കൂടെയോ കഴിയ്ക്കവുന്നതു ആയ ഒരു സാലഡ് ആണ്,ഇത് എന്റെ രീതിയില്‍ തയ്യാറാക്കിയതാണ്.ഇവിടെ ഉപയോഗിച്ചിരിയ്ക്കുന്നവ അതെ പോലെ ഉണ്ടാക്കിയാല്‍ രുചികരമായ ഒരു സാലഡ് നിങ്ങള്‍ക്കും തയ്യാറാക്കാം……….

തയ്യാറാക്കുന്ന വിധം

ഏതു വെജിറ്റബിളും നിങ്ങള്‍ക്ക് എടുക്കാം .പക്ഷെ ഞാന്‍ എടുത്തിരിയ്ക്കുന്നത് കുക്കുംബര്‍ – 1 , ക്യാരറ്റ് – 1, ലെറ്റുസ് – അഞ്ചു ഇല , തക്കാളി – വലുത് – 1 , ഇത്രയും പച്ചക്കറികള്‍ ചതുരത്തില്‍ അല്പം വലുപ്പത്തില്‍ അരിയുക.(പച്ചക്കറികള്‍ ചെറുതായി മുറിച്ചാല്‍ ഓക്സിഡേഷന്‍ ഉണ്ടാകുന്നു ,അതുകൊണ്ടാണ് വലുതായി മുറിക്കുവാന്‍ പറഞ്ഞത്. )

ഒലിവ്- ബ്ലാക്ക് /ഗ്രീന്‍ കുറച്ചു, രണ്ടും വേണമെങ്കില്‍ എടുക്കാം,സാലഡ് കുറച്ചു കളര്‍ ഫുള്‍ ആയിക്കോട്ടെ,അരിഞ്ഞോ അരിയാതെയോ ഇടാം .ഇവ എല്ലാം കൂടി ഒരു പ്ലേറ്റിലേക്ക് ഇടുക.ഇനി കോണ്‍ ,വെള്ളക്കടല വേവിച്ചത് എന്നിവ ഉണ്ടെങ്കില്‍ അത് കൂടി ചേര്‍ക്കുക.

ഇനി ചീസ് മുറിച്ചു ഇടാം ,ഇത് തികച്ചും optional ആണ്,ഏതു ചീസും ഉപയോഗിയ്ക്കാം ,ഞാന്‍ ഇവിടെ ഉപയോഗിച്ചത് വെറുതെ പോലും കഴിയ്ക്കുവാന്‍ തോന്നുന്ന രുചിയുള്ള കിരി ചീസ് ആണ് .സുപ്പര്‍ മാര്‍ക്കറ്റുകളില്‍ കിട്ടും.

ഇനി ആപ്പിള്‍ ഉണ്ടെങ്കില്‍ അതും ഒരെണ്ണം അല്പം വലുപ്പത്തില്‍ അരിയാം….ആപ്പിള്‍ പെട്ടെന്ന് നിറം മാറും അതുകൊണ്ട് അവസാനം അരിഞ്ഞു ചേര്‍ക്കുക,ഉടനെ തന്നെ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് കൂടി ചേര്‍ക്കുക. ഏറ്റവും അവസാനം സാലഡ് സീസണിംഗ് പൌഡര്‍ കടകളില്‍ വാങ്ങിക്കാന്‍ കിട്ടും ,പാപ്രിക്ക ,ഗാര്‍ലിക്ക് ഏതു ഫ്ലേവറിലും കിട്ടും . ഇത് വിതറി എല്ലാം കൂടി ഒന്ന് ഇളക്കി സെര്‍വ് ചെയുക.ഒരിക്കല്‍ നിങ്ങള്‍ ഇങ്ങനെ ഉണ്ടാക്കിയാല്‍ വീണ്ടും വീണ്ടും ഉണ്ടാക്കും….ട്രൈ ചെയ്തു നോക്കൂ..

വേണമെങ്കില്‍ ബ്രെഡ്‌ /കുബ്ബൂസ് വറുത്തത് ,കാപ്സികം ,പനീര്‍ ,ഒലിവ് ഓയില്‍ , വൈറ്റ് പെപ്പര്‍ ഇവ ഏതെങ്കിലുമൊക്കെ ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *