മുളപ്പിച്ച പയര്‍ സാലഡ്

മുളപ്പിച്ച ചെറുപയര്‍ കൊണ്ട് ഒരുപാടു പ്രയോജനങ്ങള്‍ ഉണ്ട് എന്നറിയാമോ.വണ്ണം കുറയ്ക്കുവാന്‍ സാലഡ് കഴിയ്ക്കുന്നെങ്കില്‍ ഈ സാലഡ് വളരെ നല്ലതാണ്.പിന്നെ നമ്മുടെ ഹൃദയത്തിന്റെ സംരക്ഷണം ഈ ചെറുപയര്‍ ഇങ്ങനെ കഴിയ്ക്കുന്നത് വളരെ സഹായിക്കുന്നു.പ്രോട്ടീന്‍ കലവറ ആണ് മുളപ്പിച്ച പയര്‍.ഇത് തോരന്‍ വെയ്ക്കാം,കറി വെയ്ക്കാം എന്നാല്‍ ഇത് കൊണ്ട് സാലഡ് ഉണ്ടാക്കി കഴിയ്ക്കുന്നതാണ് ഏറ്റവും രുചി.അല്ല,വെറുതെ കഴിയ്ക്കുവാനും നല്ലതാണ് കേട്ടോ. അപ്പോള്‍ നമുക്ക് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായവ

മുളപ്പിച്ച പയര്‍- ഒരു ചെറിയ കപ്പില്‍ നിറയെ എടുക്കുക.

സവാള,ചെറുത്- ഒന്ന്‍,ചെറുതായി അരിഞ്ഞത്

പച്ചമുളക്- രണ്ടോ മൂന്നോ

തക്കാളി- ഒരു ചെറുത്,ചെറുതായി അരിഞ്ഞത്

കുരുമുളക് പൊടി – രണ്ടു നുള്ള്

ഉപ്പ് – പാകത്തിന്

മല്ലിയില- കുറച്ചു നുറുക്കിയത് ,(optional)

നാരങ്ങാ നീര്- ഒന്നിന്‍റെ പകുതി

ഒരു ബൌളില്‍ പയറും സവാള നുറുക്കിയതും തക്കാളിയും പച്ചമുളകും അരിഞ്ഞതും ചേര്‍ത്ത ശേഷം പാകത്തിന് ഉപ്പും കുരുമുളകും നാരങ്ങാ നീരും കൂടി ചേര്‍ത്തു നല്ലത് പോലെ ഇളക്കി യോജിപ്പിച്ച് പത്തു മിനിറ്റ് വെയ്ക്കുക.അതിനു ശേഷം കഴിക്കാം.
മല്ലിയില വേണ്ടവര്‍ക്ക് അത് കൂടി ചേര്‍ത്തു ഇളക്കാം.കിടിലന്‍ രുചി ആണ് ..അപ്പോള്‍ മുളപ്പിച്ച പയര്‍ സാലഡ് തയ്യാര്‍.

ടിപ്സ്
പച്ചമുളക് ഇഷ്ടത്തിന് അനുസരിച്ച് ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *