ബാച്ചിലര്‍ സ്പെഷ്യല്‍ ആയ ഒരു റെസിപി ആണ് ഇന്നത്തെ പോസ്റ്റ്‌ ,ചപ്പാത്തിയോ ചോറോ എന്തായാലും അതിന്റെ കൂടെ പെട്ടെന്ന് ഒരു തട്ടിക്കൂട്ട് ആണിത്,ബാച്ചിലര്‍മാരുടെ മാത്രം കുത്തകയല്ല ഇതിപ്പോള്‍,കറികള്‍ക്ക് ക്ഷാമമമുള്ള പല സമയങ്ങളിലും നമ്മുടെ ഒരു പ്രയോഗമാണിത്.

തക്കാളി പൊട്ടിച്ചത് /തക്കാളി പൊട്ടിക്കല്‍ അങ്ങനെ എന്ത് വേണമെങ്കിലും വിളിക്കാം…

ഒരു ബൌളില്‍ രണ്ടു ഇടത്തരം തക്കാളി ,ഒരു ഇടത്തരം സവാള,രണ്ടു പച്ചമുളക് എന്നിവ കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക.ഇതിലേക്ക് പാകത്തിന്( ഏകദേശം മുക്കാല്‍ സ്പൂണ്‍ മതി) വെളിച്ചെണ്ണയും പാകത്തിന് ഉപ്പും ചേര്‍ത്തു കൈ കൊണ്ട് നന്നായി ഇളക്കുക/തിരുമ്മുക.അഞ്ചു മിനിറ്റ് കഴിഞ്ഞു ഉപയോഗിയ്ക്കാം

Leave a Reply

Your email address will not be published. Required fields are marked *