കട്ട്ലറ്റിന്റെ കൂടെ കഴിയ്ക്കുവാൻ ഉണ്ടാക്കുന്ന ആ സാലഡ് ഇല്ലേ…..റെസ്റ്റോറന്റിൽ നിന്നും ചിക്കൻ ഫ്രൈയോ ഫ്രൈഡ് റൈസോ ഒക്കെ വാങ്ങുമ്പോൾ ചെറിയ പ്ലാസ്റ്റിക് കവറുകളിൽ കിട്ടുന്ന രുചികരമായ ആ സാലഡ് ………അത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്..

ഒനിയന്‍ സാലഡ് :

സവാള – 2 ഇടത്തരം

പച്ചമുളക്- 2

നാരങ്ങാനീര് –ഒന്നിന്‍റെ

ഉപ്പ് –പാകത്തിന്

ഒരു ബൗളിൽ രണ്ട് സവാള നീളത്തിൽ കനം കുറച്ചു അരിയുക , ഒരു ചെറിയ നാരങ്ങായുടെ നീരോ അല്ലെങ്കിൽ 2 സ്പൂണ്‍ വിനാഗിരിയോ ഒഴിച്ചു പാകത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നല്ലതുപോലെ ഞെവിടി യോജിപ്പിക്കണം.
ഇനി രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് കൂടി ചേർത്ത് ഇളക്കുക.
ഫ്രിഡ്ജില്‍ വെച്ച് ഇരുപതു മിനിറ്റ് കഴിഞ്ഞു എടുക്കണം.അപ്പോള്‍ ആ നിറവും രുചിയും കിട്ടും.
രുചികരമായ ഉള്ളി സാലഡ് തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *