ഞാന്‍ കേക്കിന്റെ റെസിപി ഇട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെട്ടത് പ്രെഷര്‍ കുക്കര്‍ കേക്ക് ഉണ്ടാക്കുന്നത്‌ പറഞ്ഞു തരുമോ എന്ന് ചോദിച്ചാണ്. മിക്കവാറും എല്ലാ കേക്കും പ്രെഷര്‍ കുക്കറില്‍ തയ്യാറാക്കാം. ഏറ്റവും എളുപ്പമുള്ളതും സ്വാദേറിയതുമായ ഒരു കേക്ക് റെസിപി പറഞ്ഞു തരാം.ഈ കേക്ക് പ്രെഷര്‍ കുക്കര്‍, കേക്ക് ഓവന്‍ ഇവയില്‍ എല്ലാം ഉണ്ടാക്കാം.
………………………………….
ചേരുവകള്‍ :

മൈദാ – രണ്ട് കപ്പ്‌

പഞ്ചസാര -ഒരു കപ്പ്‌ എടുത്തു പൊടിച്ചത്

എണ്ണ – അര കപ്പ്‌

വാനില എസ്സൻസ് -ഒരു ടീസ്പൂണ്‍

മുട്ട – മൂന്നെണ്ണം

ബേക്കിംഗ് പൌഡർ – ഒന്നര ടീസ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

caramel ഉണ്ടാക്കാനായി 3 ടേബിൾ സ്പൂണ്‍സ്പൂണ്‍ പഞ്ചസാരയും അര കപ്പ്‌ വെള്ളവും.കേക്കിനു നല്ല നിറം കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ പഞ്ചസാര കരിച്ചു ചേര്‍ക്കുന്നത്

പട്ട , ജാതിക്ക,ഗ്രാമ്പൂ എന്നിവ പൊടിച്ചത് ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം :

ആദ്യം മൈദാ,ബേക്കിംഗ് പൌഡർ എന്നിവ ഒരു അരിപ്പയിൽ രണ്ടോ മൂന്നോ പ്രാവശ്യം അരിച്ചു എടുക്കുക,സ്പൈസസ് പൊടിച്ചത് കൂടി മിക്സ് ചെയ്തു വെയ്ക്കുക.

കാരമെല്‍ ഉണ്ടാക്കുവാൻ ഒരു പാനിൽ പഞ്ചസാര ഇട്ടു ചൂടാക്കുക.പഞ്ചസാരയുടെ നിറം മാറി കറുപ്പ് ആകുമ്പോൾ അര കപ്പു ചൂട് വെള്ളം ഒഴിച്ചു കട്ട കെട്ടാതെ നന്നായി ഇളക്കുക .തിളയ്ക്കുമ്പോൾ തീ ഓഫാക്കി തണുക്കാൻ വെയ്ക്കണം.

ഇനി ഒരു ബൌളിൽ പൊടിച്ച പഞ്ചസാരയും എണ്ണയും ചേർത്ത് നന്നായി അടിച്ചു പതപ്പിയ്ക്കുക,ഇതിലേക്ക് മുട്ടയുടെ വെള്ള ഓരോന്നായി ചേർത്ത് അടിയ്ക്കുക,ഇനി മുട്ടയുടെ മഞ്ഞ കൂടി ചേർത്ത് നന്നായി അടിച്ചു പതപ്പിയ്ക്കുക.ഉപ്പും എസ്സൻസും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.

ഇനി ബാറ്റർ മാറ്റി വയ്ക്കുക.ഇതിലേക്ക് മൈദാ മിക്സ് മൂന്നു പ്രാവശ്യമായി കുറേശെ ചേർത്തു ഒരു സ്പാറ്റുല കൊണ്ട് ഫോള്‍ഡ്‌ ചെയ്യുക,കൂടുതലായി മിക്സ്‌ ചെയ്യരുത്.ഈ രീതിയിൽ അല്ലാതെ വെറുതെ മിക്സ് ചെയ്‌താൽ കേക്ക് ഉണ്ടാക്കുമ്പോൾ നല്ലതായി വരില്ല.Caramel ചയ്ത ഷുഗര്‍ സിറപ് കൂടി മിക്സ് ചെയ്യുക.ഇപ്പോൾ കേക്ക് ബാറ്റർ തയ്യാർ .ഇനി കേക്ക് ടിന്നിൽ ബട്ടർ പുരട്ടി കുറച്ചു മൈദാ വിതറി തട്ടി കളഞ്ഞ ശേഷം കേക്ക് മിക്സ് ഒഴിച്ച് കിച്ചന്‍ ടോപ്പില്‍ വെച്ച് മൂന്നാലു പ്രാവശ്യം തട്ടി കേക്ക് ബാറ്ററിലെ വായു കളയുക.

**പ്രെഷര്‍ കുക്കര്‍ ഗ്യാസില്‍ വെച്ച് തീ ഓണ്‍ ആക്കുക,പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട കാര്യം കുക്കറില്‍ വെള്ളം ഒഴിയ്ക്കരുത് ,വാഷര്‍ ഇടരുത് ,വെയിറ്റ് ഇടുകയുമരുത്.തീ കൂട്ടി വെച്ച് ഏകദേശം പത്തു മിനിറ്റ് ചൂടാക്കുക. ***

കുക്കറില്‍ കുറച്ചു ഉപ്പു വിതറുക. അതിനു മുകളിലായി കുക്കര്‍ വാങ്ങിക്കുമ്പോള്‍ കിട്ടുന്ന തട്ട് /വട്ടത്തിലുള്ള ഒരു തട്ട്/ഒരു ചെറിയ പ്ലേറ്റ് ഏതായാലും മതി വയ്ക്കണം.ഒരു തട്ടോ അല്ലെങ്കില്‍ ഒരു പാത്രമോ വെയ്ക്കാതെ കേക്ക് ടിന്‍ നേരിട്ട് വെച്ചാല്‍ കേക്കിന്റെ അടി ഭാഗം കരിയും.

ഇനി കേക്ക് ബാറ്റര്‍ ഒഴിച്ച് തയ്യാറാക്കി വച്ചിരിയ്ക്കുന്ന കേക്ക് ടിന്‍ കുക്കറിനുള്ളിലേക്ക് ഇറക്കി വയ്ക്കുക.കൈ പോല്ലാതെ സൂക്ഷിച്ചു വേണം ചെയ്യുവാന്‍.
തീ കൂട്ടി ആദ്യത്തെ അഞ്ചു മിനിറ്റ് വേവിയ്ക്കുക..പിന്നെ ഏറ്റവും ചെറിയ തീയില്‍ വേവിയ്ക്കുക.നാല്‍പ്പതു മിനിറ്റ് കഴിയുമ്പോള്‍ കുക്കര്‍ തുറന്നു ഒരു ടൂത്ത് പിക്ക് കൊണ്ട് കേക്കിന്റെ മധ്യ ഭാഗത്ത്‌ കുത്തി നോക്കി വെന്തോ എന്ന് നോക്കുക. .ചില കേക്ക് 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വേണ്ടി വരും .വെന്തു കഴിഞ്ഞു കുക്കറില്‍ നിന്നും എടുത്തു മാറ്റി ചൂടാറുവാന്‍ വയ്ക്കുക,എന്നിട്ട കേക്ക് ടിന്നില്‍ നിന്നും മാറ്റി മുറിച്ചു കഴിയ്ക്കാം.

ടിപ്സ്

കേക്ക് രണ്ടു ദിവസത്തില്‍ കൂടുതല്‍ കേടു കൂടാതെ സൂക്ഷിയ്ക്കണമെങ്കില്‍ ഫ്രിഡ്ജില്‍ വെയ്ക്കണം.
കുക്കറിന് വെയിറ്റ് ഇടാത്തത് കൊണ്ട് അത് പൊട്ടിത്തെറിയ്ക്കില്ല.

2 Comments

  1. ജയകൃഷ്ണൻ

    മുട്ട ഇടാതെ ഇരുന്നാൽ കേക്ക് ന് പ്രത്യേകിച്ച് കുഴപ്പം ഒന്നും വരില്ലല്ലോ ???

    • admin

      മുട്ട ഇട്ടില്ലെങ്കില്‍ രുചി കുറയും ഈ കേക്കില്‍,അതെ പോലെ കേക്ക് പൊങ്ങാതെയുമിരിക്കാം.വെജിറ്റെറിയന്‍ ആണോ,,തീര്‍ച്ചയായും അങ്ങനെയുള്ളവര്‍ക്ക് മുട്ട ഒഴിവാക്കിയുള്ള പുതിയ റെസിപി ഉടന്‍ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *