നമുക്ക് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് എഗ്ഗ് ബുര്‍ജി .

ചേരുവകള്‍ :

മുട്ട – 3 എണ്ണം

സവാള – 1 ഇടത്തരം

പച്ചമുളക് – മൂന്നെണ്ണം

കറി വേപ്പില – ഒരു തണ്ട്

തക്കാളി – ഒന്നിന്റെ പകുതി (ചെറുതായി അരിഞ്ഞത്)

മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

ഉപ്പു – പാകത്തിന്

കുരുമുളക് പൊടി -കാല്‍ ടീസ്പൂണ്‍

എണ്ണ -ആവശ്യത്തിന്

ഇഞ്ചി -. ഒരു ചെറിയ കഷണം തീരെ പൊടിയായി അരിഞ്ഞത് ( നിര്‍ബന്ധമില്ല )

തേങ്ങാ ചിരവിയത് – മൂന്നു ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം :

ഒരു പാനില്‍ എണ്ണ യൊഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും വറുത്തു പച്ചമുളകും സവാളയും ഇഞ്ചിയും തക്കാളിയും അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.ഉപ്പും കുരുമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക.നന്നായി വഴന്നു കഴിയുമ്പോള്‍ തേങ്ങാ കൂടി ചേര്‍ക്കുക.ഇനി ഇതിലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി മിക്സ് ചെയ്തു ചിക്കി ഡ്രൈ ആക്കി എടുക്കുക.എഗ്ഗ് ബുര്‍ജി തയ്യാര്‍.

ഇനി മറ്റൊരു രീതിയിലും ചെയ്യാം:

ഒരു ബൌളില്‍ മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി അടിച്ചു ഇതിലേക്ക്കടുകും കറി വേപ്പിലയും എണ്ണയും ഒഴിച്ച് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.
ഇനി ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചു മുട്ട മിക്സ് ചെയ്തു വെച്ചിരിയ്ക്കുന്നത്ത് ചേര്‍ത്ത് നന്നായി ഇളക്കി ചിക്കി എടുക്കുക .
ബ്രെഡ്‌ ,ചപ്പാത്തി ,ചോറ് എന്നിവയുടെ കൂടെ നല്ല ഒരുകോമ്പിനേഷന്‍ ആണ് എഗ്ഗ് ബുര്‍ജി.

ടിപ്സ്:

നമുക്ക് രുചി അനുസരിച്ച് കുരുമുളക് പൊടി ,ഗരം മസാല ,തക്കാളി എന്നിവ വേണമെങ്കില്‍ ചേര്‍ക്കാം .

Leave a Reply

Your email address will not be published. Required fields are marked *