പാവയ്ക്കാ തോരന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ആഹാരത്തില്‍ ഉപ്പെടുതെണ്ടത് ആവശ്യമാണ്‌.പാവയ്ക്കു പോഷക ഗുണങ്ങള്‍ ഏറെയാണ്‌.

ആവശ്യമായവ

പാവയ്ക്കാ – രണ്ടു മീഡിയം

തേങ്ങ ചിരകിയത്- ഒരു മുറിയുടെ പകുതി

പച്ചമുളക് – രണ്ട്

ഒരു ചെറിയ സവാള- കൊത്തിയരിഞ്ഞത്‌

ജീരകം- കാല്‍ ടീസ്പൂണ്‍(പൊടിയല്ല)

കറിവേപ്പില – ഒരു കതിര്‍പ്പ്

ഉപ്പ് – പാകത്തിന്

എണ്ണ – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്സര്‍ ജാറില്‍ തേങ്ങയും പച്ചമുളകും ജീരകവും കൂടി ചേര്‍ത്തു ഒന്ന് ചതച്ചു എടുക്കുക.
പാവയ്ക്ക നല്ലത് പോലെ കഴുകിയ ശേഷം ചെറുതായി അരിഞ്ഞെടുക്കുക.ഒരു ബൌളില്‍ പാവയ്ക്ക അരിഞ്ഞതും സവാള,പച്ചമുളക് എന്നിവ
അരിഞ്ഞതും ഉപ്പും ചേര്‍ത്തു നല്ലത് പോലെ ഇളക്കി വെയ്ക്കുക.

ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് താളിച്ച്‌ പാവയ്ക്കയും തേങ്ങ കൂട്ടും ട്ട് ചേര്‍ത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിച്ച് (തല്ലിപ്പൊത്തി)വെയ്ക്കുക.ചെറിയ തീയില്‍ വെച്ച് അടച്ചു വെയ്ക്കുക.

അഞ്ചു മിനിറ്റ് കഴിഞ്ഞു അടപ്പ് മാറ്റി ഒന്ന് ഇളക്കി കൊടുക്കുക.വീണ്ടും അടച്ചു വെച്ച് വേവുന്നത്‌ വരെ വേവിയ്ക്കുക.വെന്തു കഴിഞ്ഞു അടപ്പ് മാറ്റി ചിക്കി തോര്‍ത്തി എടുക്കുക.
പാവയ്ക്ക തോരന്‍ തയ്യാര്‍ ആയി.

ഇനി ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാം.

ടിപ്സ്

മഞ്ഞള്‍പ്പൊടി ചേര്‍ക്കണ്ട കൂടുതല്‍ കയ്പ് ഉണ്ടാകും.

പച്ചമുളക് മൂന്നു വരെ ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *