ഭക്ഷണ പ്രേമികളായ മലയാളികളുടെ പ്രിയപ്പെട്ടഒന്നാണ് ഉണക്കമീന്‍ വറുത്തത്.ഇവിടെ കാണിച്ചിരിയ്ക്കുന്നത് ഉലുവാ മീന്‍ ആണ്.നല്ല രുചിയുള്ള മീന്‍ ആണിത്.പഴങ്കഞ്ഞിയുടെ കൂടെ ആണിത് നല്ല കോമ്പിനേഷന്‍ .

ഉണക്ക ഉലുവ മീന്‍ വെള്ളത്തില്‍ പത്തു മിനിറ്റ് ഇട്ടു വെച്ച ശേഷം നല്ലത് പോലെ കഴുകി മുറിച്ചു എടുക്കുക.

വെള്ളം എല്ലാം തോര്‍ന്ന ശേഷം ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അര ടീസ്പൂണ്‍ അല്ലെങ്കില്‍ അതില്‍ താഴെ കാശ്മീരി മുളക് പൊടിയും എടുത്തു നല്ലത് പോലെ മീനില്‍ പുരട്ടി അഞ്ചു മിനിറ്റ് വെയ്ക്കുക.

ഇനി ഒരു പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വറുത്തു എടുക്കുക.സാധാരണ മീന്‍ വറുക്കുന്ന അത്രയും സമയം ഇതിനു വേണ്ട.

പിന്നെ ഒരു കാര്യം..പത്രം ഇട്ടു മീന്‍റെ ഉപ്പു കളയുന്ന രീതി നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും.വെള്ളത്തിലിട്ടാല്‍ മതി….

Leave a Reply

Your email address will not be published. Required fields are marked *