പച്ച തക്കാളി ഉപയോഗിച്ച് കറിയോ തോരനോ തീയലോ കൂട്ടോ ചമ്മന്തിയോ എന്ത് ഉണ്ടാക്കിയാലും നല്ല രുചി ആണ്.
ചോറിന്‍റെ കൂടെ കഴിയ്ക്കുവാന്‍  പച്ച തക്കാളിയും പച്ച തേങ്ങയും ചേര്‍ത്ത്  വളരെ എളുപ്പം തയ്യാറാക്കുവാന്‍ കഴിയുന്ന രുചികരമായ ഒരു ഒഴിച്ചു കറി ആണ് ഇത്.

ആവശ്യമായവ:

പച്ച തക്കാളി ഇടത്തരം – 4 എണ്ണം
പച്ചമുളക് – 2 -3എണ്ണം
കുഞ്ഞുള്ളി – 3-4
സവാള ചെറിയത്- 1
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
വെളുത്തുള്ളി -2 അല്ലി
ജീരകം- ഒരു നുള്ള്
തേങ്ങാ തിരുമ്മിയത്‌- 1/2 കപ്പ്‌
ഉപ്പ്,എണ്ണ- ആവശ്യത്തിന്
കടുക് , കറി വേപ്പില – താളിയ്ക്കുവാന്‍ വേണ്ടത്

ഉണ്ടാക്കുന്ന വിധം:
പച്ച തക്കാളി ചെറിയ കഷണങ്ങളായി അരിയുക
ഒരു പാനില്‍ തക്കാളിയും പച്ചമുളക് കീറിയതും സവാള ചെറിയതായി അരിഞ്ഞതും മഞ്ഞള്‍പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു വേവിയ്ക്കുക.
ഇനി ഒരു മിക്സറില്‍ വെളുത്തുള്ളിയും ജീരകവും തേങ്ങയും കൂടി കൂടി നന്നായി അരച്ചെടുക്കുക.
തക്കാളി വെന്തു എങ്കില്‍ അലുത്തു പോകുന്നതിനു മുന്നേ തേങ്ങാ അരപ്പ് അതിലേയ്ക്ക് ചേര്‍ത്തു ഇളക്കുക.മൂന്നു നാല് മിനിറ്റ് ചൂടായതിനു ശേഷം തീയ് അണയ്ക്കുക.
ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും കുഞ്ഞുള്ളി ചെറുതായി അരിഞ്ഞതും താളിയ്ക്കുക. കറിയിലേക്ക് ചേര്‍ത്തു ഇളക്കുക.വളരെ രുചികരമായ കറി തയ്യാര്‍.

വാല്‍ക്കഷണം :
വെളുത്തുള്ളി ,ജീരകം,പച്ചമുളക് ഇവ അളവില്‍ കൂടി പോകരുത്.

Leave a comment

Your email address will not be published. Required fields are marked *